ADVERTISEMENT

മൂന്ന് വർഷങ്ങൾക്കു മുൻപ് ഗവേഷകർ ഒരു മീനിനെ കണ്ടെത്തി. കഷ്ടിച്ച് ഒരു സെന്റിമീറ്ററിനപ്പുറമാണ് കക്ഷിയുടെ വലുപ്പം. എന്നാൽ അതുണ്ടാക്കുന്ന ശബ്ദത്തിന് ഒരു കുറവുമില്ല. ഒരു ന്യുമാറ്റിക് ഡ്രില്ലിങ് മെഷീന്റെയത്ര ശബ്ദം ഈ ചെറുമീൻ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. തികച്ചും അദ്ഭുതാവഹമായ ഒരു സംഭവമാണിത്. ഈ മീനിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

ആന്തരിക ശരീരഭാഗങ്ങൾ കുറച്ചൊക്കെ കാണാൻ കഴിയുന്ന ട്രാൻസ്‌ക്ലൂസന്റ് വിഭാഗത്തിലുള്ള ഡാനിയോനെല്ല സെറിബ്രം എന്ന മീനാണു താരം. മ്യാൻമറിലെ ബാഗോ യോമ പർവതനിരകളിലുള്ള അരുവികളിലാണ് ഇവയെ കാണാൻ സാധിക്കുന്നത്. ഈ മത്സ്യത്തെ കണ്ടെത്തിയതു മുതൽ ഇതിനെങ്ങനെ 140 ഡെസിബെലിനപ്പുറം അളവ് വരുന്ന ഈ ഉയർന്ന ശബ്ദം ഉണ്ടാക്കാൻ കഴിയുന്നെന്ന ആശ്ചര്യത്തിലായിരുന്നു ശാസ്ത്രജ്ഞർ. എന്നാൽ ഇപ്പോൾ ഇതിനു പിന്നിലുള്ള ഗുട്ടൻസ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക തരത്തിലുള്ള കാർട്ടിലേജ്, പേശികൾ തുടങ്ങിയവയാണ് ഈ ഉയർന്ന ശബ്ദം പുറപ്പെടുവിക്കാൻ മീനിനെ അനുവദിക്കുന്നത്.

Read Also: ആനയെ വെടിവച്ചു കൊന്നാല്‍ 150 പണം ഇനാം !!!

സ്വിം ബ്ലാഡർ എന്നറിയപ്പെടുന്ന ശരീരഭാഗം പെട്ടെന്നു ചുരുക്കാൻ ഈ മീനിനു കഴിവുള്ളതു കൊണ്ടാണ് ഇത്രയും വലിയ ശബ്ദം മീൻ പുറപ്പെടുവിക്കുന്നതെന്നു ഗവേഷകർ പറയുന്നു. ഈ മത്സ്യത്തിന്‌റെ ചില പേശികൾക്ക് എത്ര അധ്വാനിച്ചാലും തളർച്ച അനുഭവപ്പെടില്ല. അതിനാൽ ഇതിനു തുടരെത്തുടരെ ഇത്തരം ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിവുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. സുതാര്യമായ ശരീരവും ചെറിയ വലുപ്പവുമായതിനാൽ ഈ മീനിനെ ബയോമെഡിക്കൽ റിസർച് മേഖലയിലെ ഗവേഷകർ വ്യാപകമായി പഠിക്കുന്നുണ്ട്.

English Summary:

Scientists Find Tiny Fish That Makes Sound As Loud As A Gunshot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com