ADVERTISEMENT

പാമ്പുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ എത്ര വലിയ പാമ്പുപിടിത്തക്കാരനാണെങ്കിലും ആക്രമണം നേരിടേണ്ടി വരും. എന്നാലിവിടെ ഒരു യുവാവ് പാമ്പുകളെ കൈയിൽപിടിച്ച് അമ്മാനമാടുകയാണ്. ഭയംകൊണ്ട് കോരിത്തരിക്കും കാഴ്ച നിമിഷനേരം കൊണ്ടാണ് വൈറലായത്.

യുവാവ് നീളംകൂടിയ ആറ് പാമ്പുകളുടെ വാലുകൾ കൂട്ടിച്ചേർത്ത് ഒരു കൈയിൽ ഒതുക്കുകയും മറ്റൊരു കൈകൊണ്ട് പാമ്പുകളെ പൊക്കിയെടുക്കുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് പാമ്പുകൾ ഇഴഞ്ഞ് താഴേക്കിറങ്ങാൻ ശ്രമിക്കുന്നുണ്ട്. ഭാരം കൂടുതലായതിനാല്‍ യുവാവ് വീണ്ടും തലഭാഗം താഴേക്കിട്ട് തൂക്കിപിടിച്ചു. ഇതിനിടയ്ക്ക് യുവാവിന്റെ കാലിനിടയിലൂടെയും മറ്റുമായി പാമ്പുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. ഒരു പാമ്പുപോലും യുവാവിനെ ആക്രമിക്കാനായി ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

English Summary:

Man holds multiple snakes with bare hands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com