ശുദ്ധജലത്തിനായി ഗുഹയെ ആശ്രയിക്കുന്ന ഇന്തോനീഷ്യയിലെ ക്ലെപു ഗ്രാമം!

 The village surviving a drought on cave water
SHARE

ലോകത്ത് ഏറ്റവുമധികം ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്തോനീഷ്യയിലെ ജാവ. കിഴക്കന്‍ ജാവയിലെ ക്ലെപു ഗ്രാമം ഒരിറ്റു വെളളത്തിനായി ആശ്രയിക്കുന്നത് ഒരു ഗുഹയെയാണ്. എല്ലാ ദിവസവും വെളളം ശേഖരിക്കാനായി ഇവിടുത്തെ ആളുകൾ 33 അടിതാഴ്ചയിലുളള ഗുഹയിലേക്ക് ഇറങ്ങും .ഗുഹയിലെ ഉറവയില്‍ നിന്നു വരുന്ന വെളളം ശേഖരിക്കും. ഈ വെള്ളമുപയോഗിച്ചാണ് ഒരു ദിവസം തളളിനീക്കുക. നമുക്ക് ചിന്തിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ഇന്തോനീഷ്യയിലെ ഇൗ ഗ്രാമവാസികൾക്ക് ഇത് ശീലമാക്കികഴിഞ്ഞു. കടുത്ത ജലക്ഷാമം നേരിടുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ ലോറികളില്‍ അയയ്ക്കുന്ന കുടിവെളളം  ഒരു കാഴ്ച മാത്രമാണ്.

കടുത്ത ജലക്ഷാമമാണ് ജാവ നഗരം നേരിടുന്നത്. ഇൗ സ്ഥിതി തുടര്‍ന്നാല്‍ 2040 ആകുമ്പോഴേക്കും നഗരത്തിലെ ഒരാള്‍ക്ക് പോലും ഉപയോഗിക്കാനുളള ജലം പോലും ഉണ്ടാകില്ല. എന്നാല്‍ ഇൗ പ്രതിസന്ധി മറിക്കടക്കാന്‍ വലിയ പദ്ധതികളാണ് ഇന്തോനീഷ്യയിലെ സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയതായി നിര്‍മിക്കുന്ന 12 അണക്കെട്ടുകളിലൂടെ ഏതാണ്ട് 10 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാനാകും എന്നാണ് സർക്കാരിന്റെ  പ്രതീക്ഷ. നിലവില്‍ വലിയ തുകയ്ക്കാണ് ജനങ്ങള്‍ നഗരഗ്രാമ ഭേദമന്യ ശുദ്ധജലം വാങ്ങുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ