ആഗോള കാലാവസ്ഥാ വ്യതിയാനം ഓരോ ദിവസത്തിലും ദൃശ്യം; പരിണിതഫലങ്ങൾ രൂക്ഷമെന്ന് ഗവേഷകർ!

Climate Crisis
SHARE

ഭൂമിയിൽ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഏറെ ആഴത്തിൽ ബാധിച്ചു കഴിഞ്ഞു. കാലാവസ്ഥ അപകടകരമാം വണ്ണം വ്യതിചലിച്ചിരിക്കുന്നു എന്നത് ഓരോ ദിവസത്തിലും ദൃശ്യമാണ് എന്ന് ഗവേഷകർ.

2012 മുതൽ ഓരോ ദിവസവും പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ റെക്കോർഡുകൾ കാലാവസ്ഥാ വ്യതിയാനം ഭൂമിയെ എത്രത്തോളം ബാധിച്ചു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് സ്വിറ്റ്സർലൻഡിലെയും നോർവെയിലെയും ഗവേഷകർ  ചൂണ്ടിക്കാട്ടുന്നു . പ്രതിദിനം ഉള്ള മാറ്റങ്ങൾ പ്രാദേശികതലത്തിൽ കണക്കിലെടുത്താൽ അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയായി കാണാൻ സാധിക്കില്ല. എന്നാൽ ഇത്തരം മാറ്റങ്ങൾ ഒന്നായി ആഗോളതലത്തിൽ കണക്കാക്കുകയാണെങ്കിൽ താപനിലയിലും അന്തരീക്ഷ ഈർപ്പ ത്തിലും ഉണ്ടാകുന്ന വലിയതോതിലുള്ള വ്യതിയാനങ്ങൾ മനസ്സിലാക്കാനാകും എന്ന് സ്വിറ്റ്സർലൻഡിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ റെടോ നുട്ടി പറഞ്ഞു.

1951 മുതൽ 1980 വരെയുള്ള കാലഘട്ടത്തിലെ കാലാവസ്ഥയും 2009 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ കാലാവസ്ഥയും  തമ്മിൽ താരതമ്യം ചെയ്തപ്പോൾ വലിയ വ്യത്യാസമാണ് ശാസ്ത്രജ്ഞർക്ക് കണ്ടെത്താനായത്. 1999 മുതലാണ് കാലാവസ്ഥയിൽ കാതലായ മാറ്റങ്ങൾ വന്നു തുടങ്ങിയത്. 2012 ഓടെ ഓരോദിവസവും ഇതിൻറെ പരിണിതഫലങ്ങൾ കണ്ടുതുടങ്ങി. 

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ആഗോളതാപനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്ത വർഷങ്ങളിലായി ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ നാം ചിന്തിച്ചതിനെക്കാളും ഏറെ ആഴത്തിൽ കാലാവസ്ഥാവ്യതിയാനം ഭൂമിയെ ബാധിച്ചു കഴിഞ്ഞു എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

English Summary: Climate Crisis Is Now Detectable in Every Single Day of Weather Across The Planet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ