ADVERTISEMENT

എവറസ്റ്റ് കൊടുമുടി ചുറ്റും പുല്ലുകളും കുറ്റിച്ചെടികളും പായലുകളും അധികമായി വളരുന്നതായി കണ്ടെത്തി. വർധിച്ചുവരുന്ന ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുരുക്കം കൂടിയതാണ് സസ്യങ്ങളുടെ ഈ വളർച്ചയ്ക്കു പിന്നിലെന്ന് ശാസ്ത്രജ്ഞർ.

യുകെയിലെ എക്സ്റ്റർ സർവകലാശാല സാറ്റ്‌ലെറ്റ് സംവിധാനങ്ങൾ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹിമാലയ മേഖലയിൽ സസ്യജാലങ്ങളുടെ വൻതോതിലുള്ള വളർച്ച കണ്ടെത്തിയത്. 1993നെ അപേക്ഷിച്ച്  ഈ മേഖലയിൽ കൂടുതൽ ഭാഗവും ഇപ്പോൾ സസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞനായ കാരെൻ ആൻഡേഴ്സൺ പറയുന്നു.  

ഹിമാലയൻ മേഖലയിലെ മഞ്ഞുരുക്കത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. 2000 നും 2016 നും ഇടയ്ക്ക് മഞ്ഞുരുക്കം ഇരട്ടി ആയിരുന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തെ സസ്യങ്ങളുടെ വളർച്ച ജലലഭ്യതയെ സാരമായി ബാധിക്കുമെന്നാണ്  പ്രാഥമിക നിഗമനം. ഏഷ്യയിലെ ഏറ്റവും വലിയ പത്ത് നദികളിലേക്കു ജലമെത്തുന്നത് ഈ മേഖലയിൽ നിന്നുമാണ്. 1.4 ബില്യൻ ജനങ്ങളാണ് ഇൗ നദികളെ ആശ്രയിക്കുന്നത്. സസ്യങ്ങൾ മഞ്ഞുകട്ടകൾ തടഞ്ഞു നിർത്തുന്നത് വഴി അവ ഉരുകി ജലമാകാൻ സാധാരണയിൽ അധികം താമസം വന്നേക്കുമെന്നാണ് കരുതുന്നത്. ഇത് പല മേഖലയിലെയും ജലചക്രത്തെ തന്നെ സാരമായി ബാധിക്കാനിടയുണ്ടെന്ന് ഗ്ലോബൽ ചേഞ്ച് ബയോളജി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

കാലാവസ്ഥാവ്യതിയാനം ഹിമാലയൻ മേഖലയെ സാരമായി ബാധിക്കുന്നതായി മുൻപുതന്നെ കണ്ടെത്തിയിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭംമുതൽ പ്രതിവർഷം ഹിമനിരപ്പിൽ അര മീറ്ററിലധികം കുറവ് വരുന്നതായി 2019 കൊളംബിയ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിൻറെ അവസാനത്തോടെ പ്രദേശത്തെ മഞ്ഞുപാളികളിൽ മൂന്നിലൊന്ന് ഭാഗം തന്നെ നഷ്ടപ്പെട്ടേക്കാമെന്നാണ് ഗവേഷകർ പറയുന്നത്.

English Summary: Grass growing around Mount Everest as global heating intensifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com