റെക്കോർഡുകൾ ഭേദിച്ച് താപനില, ഉരുകിയൊലിച്ച് അന്റാർട്ടിക്ക; ഭീകരത വെളിവാക്കുന്ന ചിത്രങ്ങൾ

Antarctica
SHARE

അന്റാർട്ടിക്കയിലെ താപനില റെക്കോർഡുകൾ ഭേദിച്ചതായി കഴിഞ്ഞ ദിവസം വിവിധ കാലാവസ്ഥാ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ലോക കാലാവസ്ഥ വിഭാഗത്തിന്റെ സ്ഥിരീകരണം വരാനിരിക്കെ അൻറാർട്ടിക്കയിലെ ഉയർന്ന താപനിലയുടെ ഭീകരത വെളിവാക്കുന്ന ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്  നാസ. 

ഫെബ്രുവരി മാസത്തിലെ ആദ്യ ആഴ്ച അൻറാർട്ടിക്കയിൽ ഉണ്ടായ മഞ്ഞുരുകലിന്റെ ചിത്രങ്ങളാണ് നാസ പുറത്തു വിട്ടിരിക്കുന്നത്. ഫെബ്രുവരി 5 നും ഫെബ്രുവരി 13 നും ഇടയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഈ കാലയളവിൽ ഈഗിൾ ഐലൻഡിനു മുകളിലെ മഞ്ഞുപാളി ഉരുകുന്നതിന്റെ  ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ ഉപഗ്രഹമായ ലാൻഡ്സാറ്റ് 8 ലെ ഓപറേഷണൽ ലാൻഡ് ഇമേജർ ആണ് ചിത്രങ്ങൾ പകർത്തിയത്.

 NASA Records 'Hottest Temperature' in Antarctica
Images released by NASA. Image credit: Twitter

ഫെബ്രുവരി നാലിന്  മഞ്ഞുരുകി തുടങ്ങുന്ന സമയത്ത് പകർത്തിയതാണ് ആദ്യത്തേത്. ഫെബ്രുവരി 13ന് പകർത്തിയ ചിത്രത്തിൽ ഈഗിൾ ഐലൻഡിലെ മഞ്ഞുപാളിയുടെ 20 ശതമാനവും ഉരുകിത്തീർന്നതായി കാണാം. 

ദീർഘകാലത്തേക്ക് താപനില ഉയർന്നതാണ് ഇത്രയും വലിയ തോതിൽ മഞ്ഞുരുകുന്നതിനു കാരണമായതെന്ന് മസാച്യുസെറ്റ്സിലെ നിക്കോൾസ്‌ കോളേജിൽ ഹിമപരിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന  മൗരി പെൽറ്റോ വ്യക്തമാക്കി. 2019 -2020 വർഷങ്ങളിലെ വേനൽക്കാലത്ത് ചൂടുകാറ്റു മൂലമുണ്ടാകുന്ന മൂന്നാമത്തെ പ്രധാന മഞ്ഞുരുക്കമാണ് ഇതെന്ന് നാസ അറിയിച്ചു. ഇത്തരം സംഭവവികാസങ്ങൾ വലിയ ഇടവേളകളില്ലാതെ ഉണ്ടാകുന്നുവെന്നത് നിർണായകമാണും നാസ കൂട്ടിച്ചേർത്തു.

English Summary: NASA Records 'Hottest Temperature' in Antarctica, Shows Shocking Images of Melting Snow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA