ADVERTISEMENT

ഒരു പ്രദേശത്തു ദീർഘ കാലയളവിലെ അന്തരീക്ഷത്തിന്റെ അവസ്ഥയയാണ് സാധാരണയായി കാലാവസ്ഥ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അതൊരു ചെറിയ കാലയളവ് ആകുമ്പോൾ ദിനാവസ്ഥ എന്നും പറയും. ഓരോ പ്രദേശങ്ങളിലും വിവിധ സീസണുകളിലായി മഴ, വേനൽ, മഞ്ഞ് എന്നിവ എല്ലാം അനുഭവപ്പെടുത്തുന്ന കാലാവസ്ഥ ഉണ്ടാകാം. അതുപോലെ വലിയൊരു പ്രദേശം കണക്കാക്കുമ്പോൾ സ്ഥൂല കാലാവസ്ഥ എന്നും ചെറിയ സ്ഥലങ്ങളിലേക്ക് ആകുമ്പോൾ സൂക്ഷ്മ കാലാവസ്ഥ എന്നും പറയാവുന്നതാണ്.

കേരളത്തിലെ സൂക്ഷ്‌മ കാലാവസ്ഥയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയൊക്കെ ഇനിയും കൂടുതലായി ശാസ്ത്രീയ പഠനങ്ങൾ ആവശ്യമുള്ള കാര്യങ്ങൾ ആണ്. പല നിരീക്ഷണങ്ങളും റിപ്പോർട്ടുകളും ഇതിനോടകം വന്നിട്ടുണ്ട്. അവയിൽ ചിലതു അറിയുന്നത് നല്ലതാണു.

∙ മഴ ദിനങ്ങളിൽ കുറവ് ഉണ്ടാകുന്നു. ശരാശരി 120 ദിവസം വർഷത്തിൽ മഴകിട്ടിയിരുന്നത് 90 മുതൽ 100  ദിവസം വരെ ആയിട്ടുണ്ട്.

kerala-rains-floods1

∙ മഴയുടെ പ്രാദേശിക ലഭ്യതയിൽ വലിയ സ്ഥലകാല വ്യത്യാസം കാണപ്പെടുന്നു.

∙ പതിവിലും കൂടുതലായി കടൽ ചൂടാകുന്നു. 2 മുതൽ 4 ഡിഗ്രി വരെയുള്ള കണക്കുകൾ വന്നിട്ടുണ്ട്.

∙ വേനൽ മഴയിൽ പത്തു മുതൽ പന്ത്രണ്ടു ശതമാനം വരെ കുറവ്

∙ തുലാവർഷത്തിൽ ആറു ശതമാനത്തിന്റെ കൂടുതൽ.

∙ കണിക്കൊന്ന, വിവിധയിനം മാവുകൾ എന്നിവയുടെ പൂക്കാലം മാറുന്നു.

∙ മയിൽ കൂടുതലായി നാട്ടിൻ പുറങ്ങളിൽ വരുന്നു. മയിൽ വരുന്നത് മരുവൽക്കരണത്തിന്റെ സൂചന ആണെന്ന് പറയപ്പെടുന്നു.

∙ ഇടനാട് പ്രദേശങ്ങളിൽ കാണപ്പെടുന്ന കാക്കകൾ കൂടുതലായി മൂന്നാർ പോലുള്ള ഉയർന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു.

∙ മലബാർ മേഖലയിൽ വ്യാപകമായി കണ്ടിരുന്നതും ആളുകളുടെ ഇഷ്ട ഭക്ഷണവുമായിരുന്ന ചാള അല്ലെങ്കിൽ മത്തിയുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാകുന്നു. കടലിലെ ഉയരുന്ന ചൂടാണ് കാരണം എന്നും നിഗമനമുണ്ട്.

∙ മണ്ണിലെ ജലാഗിരണ ശേഷി കാര്യമായി കുറഞ്ഞിട്ടുണ്ട്.

∙ അന്തരീക്ഷത്തിന്റെ ആർദ്രതയുടെ അളവ് ശരാശരിയക്കോൾ കൂടുകയാണ്.

∙ മഞ്ഞു കാലങ്ങളിൽ അതി ശൈത്യം ഉണ്ടാകുന്നു.

∙ മണ്ണിരകൾ വയനാട് പോലുള്ള ഇടങ്ങളിൽ കൂടുതലായി ചത്തൊടുങ്ങുന്നു.

ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ മുതലാണ് വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. എൺപതുകൾ മുതൽ വിദശേ രാജ്യങ്ങളിൽ നിന്ന് കൂടുതൽ തുക കേരളത്തിൽ വരാൻ തുടങ്ങി. എന്നാൽ നല്ലൊരു ശതമാനം പണവും പോയത് കെട്ടിടങ്ങൾ നിർമ്മിക്കാനും വാഹനങ്ങൾ വാങ്ങാനുമാണ്. ഇരുപതു ലക്ഷത്തോളം കെട്ടിടങ്ങളാണ് ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നതു. മാത്രമല്ല ഇത്രയും കെട്ടിടങ്ങൾക്കും മറ്റു നിർമാണ പ്രവർത്തനങ്ങൾക്കുമായി ധാരാളം മണൽ സിമന്റ്, ഇഷ്ടിക, പാറ എന്നിവ വേണ്ടി വന്നു. ഇതിനൊക്കെ വേണ്ടി ധാരാളം പ്രകൃതി വിഭവങ്ങളും എടുക്കണ്ടേി വന്നു. കൂടാതെ നല്ലതുപോലെ കാടുകളും വയലുകളും ഇല്ലാതായതും ഈ കാലയളവിലെ പ്രധാന കാര്യമാണ്. കൃഷി രീതികൾ നാം കയ്യൊഴിഞ്ഞപ്പോൾ ഭൂവിനിയോഗ സമ്പ്രദായങ്ങളും കീഴ്മേൽ മറിഞ്ഞു. രാസവളങ്ങൾ, കീടനാശിനികൾ എന്നിവ കൂടുതലായി ഉപയോഗിച്ചതു വെല്ലുവിളികൾ ഉണ്ടാക്കി ഭൂവിനിയോഗത്തിലെ ഏതൊരു മാറ്റവും സൂക്ഷ്മകാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റം സൂക്ഷ്‌മ തലത്തിൽ പഠന വിധയേമാക്കികൊണ്ടു മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയുകയുള്ളു. ഓരോ പഞ്ചായത്തിലെയും കാലാവസ്ഥയെ കുറിച്ച് അറിയണ്ടേ കാലമാണ് മുന്നിലുള്ളത്. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ഇനി വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com