താപനില 50 ഡിഗ്രിക്കടുത്ത്, കാനഡ ചുട്ടുപൊള്ളുന്നു; 486 മരണം, അഗ്നിബാധ, ലിറ്റൻ പട്ടണം ഒഴിപ്പിച്ചു

 Canada heatwave Town evacuated and hundreds may have died as ‘heat dome’ causing highs of almost 50C
SHARE

കാനഡയുടെ പടിഞ്ഞാറൻ മേഖലയിൽ താപതരംഗം മൂലം അത്യുഷ്ണം ഉടലെടുത്തതോടെ പ്രതിസന്ധി. ഏറ്റവും വലിയ താപനില ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റൻ പട്ടണത്തിലാണ് ഉണ്ടായത്. 49.6 ഡിഗ്രി സെൽഷ്യസ്. ലിറ്റൻ പട്ടണത്തിൽ അഗ്നിബാധ കൂടി എത്തിയതോടെ പട്ടണത്തിലുള്ളവരെ സുരക്ഷിത മേഖലയിലേക്കു മാറ്റി. വാൻകൂവറിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഈ പട്ടണം.

വടക്കുപടിഞ്ഞാറൻ യുഎസിലും ഉഷ്ണതരംഗം ഉണ്ട്. കാലാവസ്ഥാവ്യതിയാനമാണ് ഇതിന്‌റെ കാരണമെന്നാണു കരുതപ്പെടുന്നത്. വാഷിങ്ടൻ, ഓറിഗൺ സംസ്ഥാനങ്ങളിൽ ചൂടുമൂലം വിണ്ടുപൊട്ടി റോഡുകൾ തകരുന്നതിനാൽ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് അധികാരികൾ ആളുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.വീടുകളിലെയും മറ്റു കെട്ടിടങ്ങളിലെയും ലോഹത്തിൽ നിർമിച്ച സാമഗ്രികൾ ഇളകിപ്പോകുന്നതും മേൽക്കൂരകൾക്കു തകർച്ചയുണ്ടാകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.പാലകങ്ങൾക്കു നാശമുണ്ടാകാതിരിക്കാൻ യുഎസിൽ അഗ്നിശമനസേന നിരന്തരമായി ഇവയിൽ വെള്ളമൊഴിച്ചുകൊണ്ടിരിക്കുകയാണ്.

കലിഫോർണിയ മുതൽ ആർട്ടിക് വരെ നീഴുന്ന അതിസമ്മർദ്ദ വായുനിലയാണു താപതരംഗത്തിന് വഴിവച്ചതെന്നാണു കരുതുന്നത്. ചരിത്രത്തിൽ ഇതാദ്യമായാണ് കാനഡയിൽ 45 ഡിഗ്രിക്കുമേൽ ചൂട് എത്തുന്നത്. അത്യുക്ഷ്ണത്തിന്‌റെ ഫലമായാകും 486 പേർ മേഖലയിൽ മരണമടഞ്ഞെന്ന് റിപ്പോർട്ടുകളുണ്ട്.ഇതിൽ സാധാരണ മരണങ്ങളും പെടും.കൂടുതൽ പേരും മുതിർന്ന പൗരൻമാരാണ്.

പൊതുവെ തണുത്ത താപനില വർഷമെമ്പാടും സംഭവിക്കുന്നതാണ് ഈ മേഖല. അതിനാൽ തന്നെ കൂടുതൽ താമസക്കാരും എയർകണ്ടീഷനിങ് സംവിധാനങ്ങളൊന്നും വീട്ടിൽ ഒരുക്കിയിട്ടില്ല. ഇതു മൂലം പെട്ടെന്നുണ്ടായ അതിശൈത്യം വല്ലാത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത് രാത്രിയിൽ പോലും കടുത്ത ചൂട് കുറയാത്തതിനാൽ ഉറങ്ങാൻ പോലും ആകാത്ത അവസ്ഥയിലാണു നാട്ടുകാർ. 

ചൂടിൽ നിന്നു മുക്തി നേടാനായി പൂളുകളിലേക്കും ഐസ്‌ക്രീം പാർലറിലേക്കും ശിതീകരിച്ച മറ്റിടങ്ങളിലേക്കുമൊക്കെ ജനങ്ങൾ കൂട്ടമായി എത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മേഖലയിൽ സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളുമൊക്കെ അടച്ചിട്ടുണ്ട്. സർക്കാർ ചിലയിടങ്ങളിൽ ശിതീകരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. കാനഡയിൽ വേനൽ തുടങ്ങിയിട്ടേയുള്ളൂ. വേനലിന്റെ തീക്ഷ്ണകാലങ്ങളിൽ ഉഷ്ണതരംഗം ഏതുരീതിയിൽ പോകുമെന്ന ആശങ്കയിലാണു ബ്രിട്ടിഷ് കൊളംബിയയിലുള്ളവർ.

English Summary: Canada heatwave Town evacuated and hundreds may have died as ‘heat dome’ causing highs of almost 50C

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA