ഡൽഹിയിൽ വീ‌ണ്ടും ഉഷ്ണതരംഗ ഭീഷണി: താപനില 46 ഡിഗ്രി കടന്നേക്കും

A 46 degrees Celsius heat wave is making India’s power crisis worse
Image Credit: Shutterstock
SHARE

ചെറിയൊരു ഇടവേളയ്ക്കു ശേഷം ഡൽഹി നഗരത്തിൽ വീ‌ണ്ടും ഉഷ്ണതരംഗത്തിന്റെ ഭീഷണി. നാളെയും ശനിയാഴ്ചയും ചൂട് അതിശക്തമാകുമെന്നും ഉയർന്ന താപനില 46 ഡിഗ്രി കടക്കുമെന്നുമാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടു കൂടുന്ന സാഹചര്യത്തിൽ നഗരത്തിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഉയർന്ന താപനില 41 ഡിഗ്രിയാണു നഗരത്തിൽ രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 28 ഡിഗ്രിയും. ഞായറാഴ്ച നഗരത്തിൽ പലയിടത്തും ഉയർന്ന താപനില 47 ഡിഗ്രിയിലെത്തിയിരുന്നു. സമാന സാഹചര്യം ഡൽഹിയിൽ തുടരുമെന്നായിരുന്നു ആദ്യ വിലയിരുത്തലെങ്കിലും അസാനി ചുഴലിക്കാറ്റാണ് അൽപം ആശ്വാസമായത്.

എ‌ന്നാൽ ഉഷ്ണക്കാറ്റ് സാഹചര്യം നഗരത്തിൽ വീണ്ടും ശക്തമാകുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.വെള്ളിയാഴ്ച ഉയർന്ന താപനില 46–47 ഡിഗ്രിയിലെത്തുമെന്നു സ്വകാര്യ കാലാവസ്ഥാ ഏജൻസി സ്കൈമാറ്റ് വ്യക്തമാക്കി. കർശന ജാഗ്രത പുലർത്തണമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാന സർക്കാരും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 72 വർഷത്തിനിടെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമായിരുന്നു ഇത്തവണത്തേത്. നഗരത്തിൽ ഒന്നിലേറെ ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം നഗരത്തിലെ വായുനിലവാരം ഭേദപ്പെട്ട അവസ്ഥയിലാണ്. ഇ‌ന്നലെ എ‌ക്യുഐ 151 എ‌ന്ന നിലയാണു രേഖപ്പെടുത്തിയത്.

English Summary: A 46 degrees Celsius heat wave is making India’s power crisis worse

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA