അന്തരീക്ഷത്തിൽ 86 മടങ്ങ് മീഥേയ്ൻ; ഭൂമിക്ക് സംരക്ഷണം ഒരുക്കാൻ കാലാവസ്ഥാ ഉച്ചകോടി

earth
ഫയൽചിത്രം.
SHARE

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് സമഗ്ര ചർച്ചകൾക്ക് വേദിയാകുന്ന കാലാവസ്ഥ ഉച്ചകോടി (കോപ് 28) നവംബർ 30ന് ആരംഭിക്കും. യുഎഇയിൽ നടക്കുന്ന 12 ദിന ഉച്ചകോടിയിൽ ലോകനേതാക്കള്‍, ആഗോള കാലാവസ്ഥാ മാറ്റത്തിനായി പോരാടുന്നവർ, കാലാവസ്ഥാ നിരീക്ഷകർ തുടങ്ങി 70,000 പ്രതിനിധികൾ പങ്കെടുക്കും. ദുബൈ എക്സ്പോ സിറ്റിയിലാണ് ഒത്തുചേരൽ. ഭൂമിയെ ഭാവി തലമുറയ്ക്കായി എങ്ങനെ സുരക്ഷിതമാക്കാം എന്നും അതിനുള്ള നടപടികളും രാജ്യാന്തര പ്രതിനിധികൾ ചർച്ച ചെയ്യും. അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സമയം അതിക്രമിച്ചുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.

കാർബൺ ഡൈ ഓക്സൈഡിനേക്കാൾ ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന മീഥേയ്ൻ വാതകത്തിന്റെ സാന്ദ്രത യുഎഇ അന്തരീക്ഷത്തിൽ വർധിക്കുന്നതായി അബുദാബിയിലെ ഖലീഫ സർവകലാശാല നടത്തിയ സാറ്റലൈറ്റ് പഠനത്തിൽ വ്യക്തമാക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 86 മടങ്ങ് മീഥേയ്ൻ വാതകമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കോവിഡ്, ഇടയ്ക്കിടെയുള്ള പ്രളയം എന്നിവ മനുഷ്യജീവിതത്തെ താളം തെറ്റിച്ചിട്ടുമുണ്ട്. പ്രകൃതിയെ ഇനിയും സംരക്ഷിക്കാൻ തയാറായില്ലെങ്കിൽ ഭൂമി ഭാവി തലമുറകൾക്ക് വാസയോഗ്യമല്ലാതാകുമെന്നാണ് വിലയിരുത്തൽ.

കോപ് 21ന്റെ ഭാഗമായിരുന്ന പാരിസ് ഉടമ്പടിയിൽ ആഗോളതാപനം കുറയ്ക്കുന്നതിനായുള്ള തീരുമാനങ്ങൾ എടുത്തെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മനുഷ്യർ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങൾ സമുദ്രനിരപ്പ് ഉയരുന്നതിനും മഞ്ഞുമലകൾ ഉരുകുന്നതിനും കാരണമാകുന്നു. ഇത് തടയാനായി ലോകരാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുകയും ഈ നൂറ്റാണ്ടിലെ ആഗോളതാപനില 2 ഡിഗ്രിക്ക് മുകളിൽ കൂടാതെ നോക്കണമെന്നുമാണ് പാരിസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ഇത് എത്രമാത്രം പാലിക്കപ്പെട്ടെന്ന് കോപ് 28ൽ ചർച്ചയാകും.

Content Highlights: Protect earth, Climate summit cop28

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS