ADVERTISEMENT

ഹിമാലയൻ താഴ്‌വരകളിൽ ജീവിക്കുന്നവർ ജലക്ഷാമം നേരിടുന്നുണ്ട്. ആഗോളതാപനം കാരണം മഞ്ഞുവീഴ്ച കുറഞ്ഞതിനാൽ ലഡാക്ക് പോലുള്ള സ്ഥലങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിലെ വർധനവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ജലക്ഷാമം മറികടക്കാനായി ലഡാക്കികൾ കണ്ടുപിടിച്ച വിദ്യയാണ് ഐസ്‌കോണുകൾ.

2013ൽ ലഡാക്ക് സ്വദേശിയായ എൻജിനീയർ സോനം വാങ്ചുക്ക് ആണ് ആദ്യമായി ഐസ് കോണുകൾ നിർമിച്ചത്. കൃത്രിമ ഹിമാനികൾ സൃഷ്ടിക്കുന്ന ഹിമാനി–ഗ്രാഫ്റ്റിങ് ആണ് അദ്ദേഹം നിർമിച്ചത്. ഇത്തരം ഐസ് സ്തൂപങ്ങൾ ശൈത്യകാലത്ത് വെള്ളം സംഭരിച്ച് വസന്തകാലത്ത് വിട്ടുനൽകുന്നു. ഇത്തരം ഐസ്കോണുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുകയായിരുന്നു.

(Photo: Twitter/@olafureliasson)
(Photo: Twitter/@olafureliasson)

മഞ്ഞുകാലത്ത് പൂജ്യത്തിനും താഴെയുള്ള താപനിലയിലാണ് ഇവ നിർമിക്കുക. കോണിന്റെ അവസാനഭാഗം ലംബമായി ഉയരും. ഉയരത്തിന്റെ വ്യത്യാസം അനുസരിച്ച് ജലത്തിന്റെ ഉറവെ കൂടുതൽ ആഴത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കും. ഉയർന്ന പർവതഭൂമിയിൽ നിന്ന് ഭൂഗർഭ പൈപ്പ് മാർഗമാണ് വെള്ളം താഴ്‌വാരത്തേക്ക് എത്തിക്കുന്നത്.

Content Highlights: Ladakh | Stupa Water 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com