‘‘വയസ്സാനാലും ഉൻ അഴകും സ്റ്റൈലും ഇന്നും ഉന്നെവിട്ട് പോകലെ’’ സാക്ഷാൽ രജനികാന്തിനോടാണ് ‘പടയപ്പ’ സിനിമയിൽ നീലാംബരി ഈ ഡയലോഗ് പറയുന്നതെങ്കിലും രജനികാന്തിനൊപ്പം തന്നെ അക്ഷരം തെറ്റാതെ ഈ ഡയലോഗ് ചേരുന്ന ഒരാൾ മൂന്നാറിലുണ്ട്– സാക്ഷാൽ പടയപ്പ; പടയപ്പ എന്ന കാട്ടുകൊമ്പൻ. മൂന്നാർ കാടുകളിലെ കൊമ്പന്മാർക്കിടയിലെ ഗജവീരനാണ് പടയപ്പ എന്ന ഒറ്റയാൻ. ഗാംഭീര്യവും നീണ്ട, വലുപ്പമുള്ള കൊമ്പുകളുമായി വിലസുന്ന പടയപ്പ നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ടവനാണ്. ഒത്തിണങ്ങിയ ശരീരവും കൊമ്പുകളുമാണ് ഇവനെ കൂടുതൽ സ്വീകാര്യനാക്കുന്നത്. സാധാരണ മൺസൂൺ ആരംഭത്തിൽ തന്നെ പടയപ്പ കാടുപേക്ഷിച്ചു നാട്ടിലേക്ക് എത്തും. പൊതുവേ നിരുപദ്രവകാരിയായ ഇവൻ തൊഴിലാളി ലയങ്ങൾക്ക് സമീപമുള്ള വാഴകളും പച്ചക്കറികളും തിന്ന് പ്രദേശത്ത് ചെലവഴിക്കുകയായിരുന്നു പതിവ്. എന്നാർ ഇടയ്ക്ക് ഒന്നുരണ്ടു തവണ പടയപ്പ ചെറിയ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആറു മാസം മുൻപ് രാജമലയ്ക്ക് സമീപം കെഎസ്ആർടിസി ബസിന്റെ മുൻ ഗ്ലാസ് കൊമ്പു കുത്തി പൊട്ടിക്കുകയും മൂന്നാർ - മറയൂർ റൂട്ടിൽ രാത്രികാലങ്ങളിൻ വാഹനങ്ങൾ തടഞ്ഞിടുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.
Premium
ഔസേപ്പിന്റെ കടയിൽ ആനയ്ക്ക് 5 ലക്ഷം ‘പറ്റ്’!; മുഖ്യമന്ത്രിയെ വരെ തടഞ്ഞ പടയപ്പ; ഇപ്പോഴെന്തു പറ്റി?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.