ദേഷ്യം തീർക്കാൻ പെരുമ്പാമ്പിനെ കടിച്ചുപറിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് പൊലീസ്, കാരണം?

Man In US Bites Off Pet Snake's Head During Domestic Dispute
Image Credit: fastfun23/ Istock
SHARE

വിദേശരാജ്യങ്ങളിൽ അരുമമൃഗങ്ങളായി പാമ്പുകളെ വളർത്തുന്നത് പതിവാണ്. ഇത്തരം മൃഗങ്ങളെ വീട്ടിൽ സൂക്ഷിക്കണമെങ്കിൽ പ്രത്യേക ലൈസൻസ് വേണമെന്നു മാത്രമാണ് നിബന്ധന. വിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളെയും ഇത്തരത്തിൽ വീടുകളിൽ വളർത്താറുണ്ട്. ഇങ്ങനെ വളർത്തിയ പെരുമ്പാമ്പിനെ ഉടമയായ യുവാവ് ആക്രമിച്ച വാർത്തയാണ് ഇപ്പോൾ യുഎസിൽ നിന്ന് പുറത്തുവരുന്നത്. 

പങ്കാളിയുമായി വഴക്കിട്ടു ദേഷ്യം മൂത്ത യുവാവാണ് വീട്ടിൽ അരുമയായി വളർത്തുന്ന പെരുമ്പാമ്പിന്റെ തലയിൽ കടിച്ചുപറിച്ചത്. പാമ്പുകൾ മനുഷ്യരെ കടിക്കുന്നത് വാർത്തയല്ല, എന്നാൽ മനുഷ്യൻ പാമ്പിനെ കടിക്കുന്നത് പുതുമയാണ്.യുഎസിലെ ഫ്ലോറിഡയിലാണ് വിചിത്രമായ സംഭവം നടന്നത്. ഒരു തവണയൊന്നുമായിരുന്നില്ല യുവാവ് പാമ്പിനെ കടിച്ചത്. ദേഷ്യം തീരുവോളമാണ് ഇയാൾ പാമ്പിനെ കടിച്ചുപറിച്ചത്. കെവിൻ ജസ്റ്റിൻ മയോർഗ എന്ന മുപ്പത്തിരണ്ടുകാരനാണ് പാമ്പിനോട് കലി തീർത്തത്. 

പൊലീസ് പറയുന്നതനുസരിച്ച് തിങ്കളാഴ്ച രാവിലെ 5.20 -നാണ് സംഭവം നടന്നത്. മിയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു അപാർട്മെന്റ് കോംപ്ലക്സിൽ ഒരു വീട്ടിൽ എന്തോ വഴക്ക് നടക്കുന്നുണ്ട് എന്നായിരുന്നു റിപ്പോർട്ട്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ വീട്ടിൽ യുവാവും യുവതിയും പരസ്പരം ചീത്ത വിളിക്കുന്നതാണ് കേട്ടത്. അകത്ത് നിന്നും പൂട്ടിയിരുന്ന വാതിൽ ചവിട്ടി തുറന്നാണ് പൊലീസ് ഉള്ളിൽ കയറിയത്. വഴക്കുണ്ടാക്കുന്നത് തടയാനെത്തിയ പൊലീസിന് നേരെയും യുവാവ് അക്രമാസക്തനായി.

വിലങ്ങുവച്ച പൊലീസ് ഓഫീസറെ ഇയാൾ മർദിക്കുകയും ചെയ്തു.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസിന് ഇയാളെ കീഴടക്കാനായത്. ബോൾ പൈതൺ വിഭാഗത്തിൽപ്പെട്ട പാമ്പിനെ സാരമായി പരുക്കേറ്റ നിലയിൽ വാതിലിനു സമീപം കണ്ടെത്തി. യുവതിയോടും പാമ്പിനോടും അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

English Summary: Man In US Bites Off Pet Snake's Head During Domestic Dispute 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS