സ്ലൈഡിങ്ങിനിടെ മുന്നിൽ ഉഗ്രവിഷപ്പാമ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അച്ഛനും മകനും

Chilling moment dad and son come face-to-face with venomous snake on ride
Image Credit: XELFER/REDDIT
SHARE

പാമ്പുകളെ കൺമുന്നിൽ കണ്ടാൽ അവയെ ഭയപ്പെടുന്നവർ ഓടിമാറാൻ ശ്രമിക്കും. എന്നാൽ അതിനുള്ള സാഹചര്യമില്ലെങ്കിൽ ജീവിതത്തിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന നിമിഷങ്ങളാവും അത്. അത്തരമൊരു അനുഭവമാണ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസ് സ്വദേശിയായ നിക്കിനും ഏഴു വയസ്സുകാരൻ മകൻ അലക്സിനുമുണ്ടായത്. പാർക്കിലെ ടബോഗാനിലൂടെ തെന്നിനീങ്ങുന്നതിനിടെ ഉഗ്രവിഷമുള്ള ഒരു പാമ്പ് ഇവരുടെ മുന്നിൽ വന്നുപെടുകയായിരുന്നു.

ന്യൂ സൗത്ത് വെയ്ൽസിൽ തന്നെയുള്ള ജംബെറൂ ആക്ഷൻ പാർക്കിലാണ് സംഭവം. രാവിലെ പാർക്കിലെത്തിയ ഇരുവരും  അന്നേ ദിവസം ടബോഗാനിൽ കയറാൻ അവസരം ലഭിച്ച ആദ്യത്തെ സന്ദർശകരായിരുന്നു. ആ സന്തോഷത്തിൽ അച്ഛനും മകനും ഒരുമിച്ച് സ്ലൈഡിങ് ആസ്വദിച്ച് നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി തങ്ങൾക്ക് മുന്നേ കയറിയ മറ്റൊരു സന്ദർശകനെ കണ്ടത്.  റെഡ് ബെല്ലിഡ് ബ്ലാക്ക്  ഇനത്തിൽപ്പെട്ട ഒരു പാമ്പായിരുന്നു അത്. പാമ്പിന് അടുത്തെത്തുന്നതിന് മുൻപുതന്നെ അതിനെ കണ്ടെങ്കിലും ടബോഗാനിൽ നിന്നും ഇറങ്ങാനോ മറ്റെവിടേക്കെങ്കിലും മാറാനോ സാധിക്കാതെ നിക്കും അലക്സും നിസ്സഹായരായി.

പാമ്പിനെ കണ്ട് മകൻ ഭയപ്പെട്ടു തുടങ്ങിയതിനാൽ വന്ന വേഗത്തിൽ തന്നെ ടബോഗാന്റെ വശം ചേർന്ന് അവിടം കടന്നു പോവുകയായിരുന്നു നിക് ചെയ്തത്. പാമ്പിന്റെ മുകളിൽ കൂടി താൻ നിരങ്ങി നീങ്ങിയിട്ടുണ്ടാവാമെന്ന് നിക്ക് പറയുന്നു. അതിനെ വേദനിപ്പിച്ചിട്ടുണ്ടോയെന്നത് കൃത്യമായി പറയാനാകില്ല. എന്നാൽ ആ സമയത്ത് മറ്റൊന്നും ചെയ്യാനോ ചിന്തിക്കാനോ സാധിക്കുമായിരുന്നില്ല. എന്തായാലും അപകത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നിക്ക്.

ടബോഗാനിലെ റൈഡ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം പാർക്ക് ജീവനക്കാരുടെ  അരികിലെത്തി പാമ്പിനെ കണ്ട കാര്യം അറിയിച്ചു. അതോടെ താൽക്കാലികമായി ടബോഗാൻ റൈഡ് നിർത്തിവയ്ക്കുകയും ചെയ്തു. പിന്നീട് അതിൽ അകപ്പെട്ട പാമ്പിനെ പാമ്പുപിടുത്ത വിദഗ്‌ധരുടെ സഹായത്തോടെ അവിടെനിന്നും നീക്കം ചെയ്ത ശേഷമാണ് മറ്റു സന്ദർശകരെ കയറാൻ അനുവദിച്ചത്. റൈഡിൽ സഞ്ചരിക്കുന്നതിനിടെ സെൽഫി ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളും നിക്ക് പുറത്തുവിട്ടിട്ടുണ്ട്.

ഓസ്ട്രേലിയയുടെ കിഴക്കൻ തീര മേഖലയിൽ ധാരാളമായി കണ്ടുവരുന്ന പാമ്പ് വർഗമാണ് റെഡ് ബെല്ലിഡ് ബ്ലാക്ക് പാമ്പുകൾ. പൊതുവേ മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞുമാറുന്ന ഗണത്തിലാണെങ്കിലും ജീവന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇവ കടിച്ചാൽ മാരകമായ വിഷബാധയുണ്ടാവും. മനുഷ്യനെ കണ്ടാൽ ശരീരം നിശ്ചലമാക്കി തുടരുകയാണ് രക്ഷപ്പെടാനുള്ള ഇവയുടെ ഉപായം. കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഇവയുടെ കടിയേറ്റാൽ ജീവഹാനി ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

English Summary: Chilling moment dad and son come face-to-face with venomous snake on ride

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS