നമീബിയയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റ സാഷ ചത്തു; മരണകാരണം വൃക്കരോഗം
Mail This Article
നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച പെണ്‍ ചീറ്റകളിലൊന്ന് ചത്തു. വൃക്ക സംബന്ധമായ അസുഖം മൂലം കുനോ ദേശീയ ഉദ്യാനത്തിലെ സാഷ എന്ന ചീറ്റയാണ് ചത്തത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ തന്നെ അണുബാധയുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബര്‍ 17–നാണ് സാഷ ഉള്‍പ്പെടെ എട്ട് ചീറ്റകളെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിച്ചത്. 2022 ഓഗസ്റ്റ് 15 ന് നമീബിയയിൽ നടത്തിയ അവസാന രക്തപരിശോധനയിൽ ചീറ്റയുടെ ക്രിയാറ്റിന്‍റെ അളവ് 400ന് മുകളിലാണ്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ ചീറ്റയ്ക്ക് അണുബാധ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണിതെന്ന് അധികൃതര്‍ പറയുന്നു.
സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വനത്തിലേക്കു തുറന്നുവിട്ട മൂന്ന് ചീറ്റകളിലൊന്നായിരുന്നു സാഷ. പോസ്റ്റ്‌മോർട്ടത്തില്‍ മരണകാരണം സംബന്ധിച്ചു വ്യക്തതയുണ്ടാവുമെന്നും കുനോയിലെ മറ്റു ചീറ്റകൾക്കു കുഴപ്പമില്ലെന്നും അധികൃതർ വ്യക്തമാക്കി
English Summary: Cheetah Brought In From Namibia Last Year Dies In Madhya Pradesh