മൂർഖൻ പാമ്പിന്റെ വയർ പിളർന്ന് പുറത്തെത്തിയ നിലയിൽ മറ്റൊരു പാമ്പ്; കാരണം അവ്യക്തം
Mail This Article
മൂർഖൻ പാമ്പിന്റെ വയർ തുളച്ചിറങ്ങിയ നിലയിൽ മറ്റൊരു പാമ്പ്. സൗത്ത് ആഫ്രിക്കയിലെ ലിംപോപോയിലാണ് വിചിത്ര സംഭവം. കൃഷിയിടത്തിലേക്ക് പോവുകയായിരുന്ന വീട്ടമ്മയാണ് വഴിയരികിൽ ചത്തുകിടക്കുന്ന പാമ്പുകളെ ആദ്യം കണ്ടത്. അടുത്ത് ചെന്ന് സൂക്ഷിച്ച് നിരീക്ഷിച്ചപ്പോഴാണ് മൂർഖൻ പാമ്പിന്റെ വയർ തുളച്ച് പുറത്തു വന്ന നിലയിലാണ് അത് വിഴുങ്ങിയ പാമ്പെന്ന് വ്യക്തമായത്. മാരിയറ്റ്ജീ ഹടിൻ ആണ് കൃഷിയിടത്തിലേക്ക് പോകുന്ന വഴിയിൽ പാമ്പുകളെ കണ്ടതും അവയുടെ ചിത്രം പകർത്തിയതും. എങ്ങനെയാണ് പാമ്പുകൾ ചത്തെതെന്ന കാര്യം അവ്യക്തമാണ്.
മൂർഖൻ പാമ്പുകൾ മറ്റ് പാമ്പുകളെ ഇരയാക്കാറുണ്ട്. ഇരയെ ഒന്നോടെ വിഴുങ്ങിയ മൂർഖന്റെ വയറിനുള്ളിൽ നിന്ന് പാമ്പ് എങ്ങനെ പുറത്തെത്തി എന്ന് വ്യക്തമല്ല. അണലി വിഭാഗത്തിൽ ഉൾപ്പെടുന്ന പഫ് ആഡർ എന്ന പാമ്പിനെയാണ് മൂർഖൻ വിഴുങ്ങിയത്. മൂർഖനോളം തന്നെ വലുപ്പമുള്ള പഫ് ആഡർ പാമ്പ് വയർ പിളർന്ന് എങ്ങനെ പുറത്തെത്തി എന്നത് വ്യക്തമല്ല. വാഹനം പോകുന്ന വഴിയല്ലാത്തതിനാൽ വാഹനമിടിച്ച് പാമ്പ് ചത്തപ്പോൾ വിഴുങ്ങിയ ഇര വയറിനു പുറത്തെത്തിയതാകാനും സാധ്യതയില്ലെന്ന് മാരിയറ്റ്ജീ ഹടിൻ വ്യക്തമാക്കി. ലേറ്റസ്റ്റ് സൈറ്റിങ്സിലാണ് ചിത്രം പങ്കുവച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണോ അതോ വാഹനമിടിച്ചാണോ അതുമല്ലെങ്കിൽ പക്ഷികൾ കൊത്തിപ്പറിച്ചപ്പോഴാണോ വയർ പിളർന്ന് പാമ്പ് പുറത്തെത്തിയതെന്ന കാര്യം വ്യക്തമല്ല.
English Summary: Snake Fights Back from INSIDE a Cobra