ADVERTISEMENT

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നീലത്തിമിംഗലം കരയ്ക്കടിഞ്ഞു. ഏകദേശം 25 അടി നീളവും 5 ടൺ ഭാരവുമുള്ള തിമിംഗലമാണ് മേഖവാരം ബീച്ച് തീരത്ത് അടിഞ്ഞത്. വിവരമറിഞ്ഞ് നിരവധി ആളുകൾ അവിടെ ഒഴുകിയെത്തി. തിമിംഗലത്തിന്റെ ജഡത്തിനു മുകളിൽ കയറുകയും സെൽഫിയെടുക്കുകയും ചെയ്തു. തിമിംഗലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ പ്രചരിച്ചുവരികയാണ്.

Read Also: മധ്യപ്രദേശിൽ 650 കോടി വർഷം പഴക്കമുള്ള ദിനോസർ മുട്ടകൾ കണ്ടെത്തി; ജനുവരിയിൽ കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തം

വ്യാഴാഴ്ചയാണ് തിമിംഗലം തീരത്തടിഞ്ഞത്. ബംഗാൾ ഉൾക്കടലിൽ ഇത്തരം തിമിംഗലങ്ങൾ അപൂർവമാണെന്നും കനത്തമഴയ്ക്കുപിന്നാലെ ആഴം കുറഞ്ഞ ഭാഗത്ത് എത്തി ചത്തൊടുങ്ങിയതാകാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ മേഖലയിൽ കനത്ത മഴ ഉണ്ടായിരുന്നു. പടിഞ്ഞാറൻ-മധ്യഭാഗത്തും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: Blue whales washes ashore on Beach in Rain hit Andhra Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com