ADVERTISEMENT

ജനവാസമേഖലയിൽ ആനയിറങ്ങാതിരിക്കാൻ വൈദ്യുതകമ്പിവേലികളും മറ്റും കെട്ടി സുരക്ഷയൊരുക്കാറുണ്ട്. എന്നാൽ ഇതൊന്നും തനിക്ക് പുത്തരിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കാട്ടാന. കാട്ടുമൃഗങ്ങൾ റോഡിലേക്ക് പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് തകർത്ത് ഇറങ്ങുന്ന ആനയുടെ വിഡിയോ ആനന്ദ് മഹിന്ദ്രയാണ് പങ്കുവച്ചത്.

കമ്പിവേലി കണ്ടപ്പോൾ വൈദ്യുതിയുള്ളതാണെന്ന് ആനയ്ക്ക് മനസ്സിലായി. പിന്നീട് ബുദ്ധിപൂർവമായ നീക്കങ്ങളായിരുന്നു കൊമ്പൻ നടത്തിയത്. എത്രത്തോളം വൈദ്യുതിയുണ്ടെന്ന് മനസ്സിലാക്കാൻ കാല് കൊണ്ട് ചെറുതായി കമ്പിയിൽ ചവിട്ടിനോക്കി. പിന്നീട് വേലിക്ക് സപ്പോർട്ടായി വച്ചിരിക്കുന്ന മരക്കുറ്റിയിൽ മാത്രം ചവിട്ടി മറിച്ചിട്ടു. ശേഷം കമ്പിയിൽ കാൽമുട്ടാതെ റോഡിലേക്ക് പുറത്തിറങ്ങുകയായിരുന്നു.

റോഡ് മുറിച്ചുകടന്ന് അപ്പുറത്തെ കാട്ടിലേക്ക് ആന പോവുകയായിരുന്നു. ഈ സമയം റോഡിൽ നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ആന കാട്ടിലേക്ക് കടക്കുന്നതുവരെ എല്ലാവരും വാഹനം നിർത്തിയിട്ടു. യാത്രക്കാരിൽ ഒരാളാണ് വിഡിയോ പകർത്തിയത്. 

‘തടസ്സങ്ങളിൽ നിന്ന് എങ്ങനെ മറികടക്കാം– വെല്ലുവിളി എത്ര ശക്തമാണെന്ന് പരിശോധിക്കുകയും ഏറ്റവും കുറഞ്ഞ പ്രതിരോധം എവിടെയായിരിക്കുമെന്ന് തിരിച്ചറിയുകയും ചെയ്യുക, നിങ്ങളുടെ ശക്തിസ്വാധീനമുള്ള ഭാഗത്ത് സമ്മർദം ചെലുത്തുക, ആത്മവിശ്വാസത്തോടെ മുന്നോട്ട്...’– വിഡിയോ പങ്കുവച്ച് ആനന്ദ് മഹിന്ദ്ര കുറിച്ചത് ഇങ്ങനെയാണ്.

Content Highlights: Anand Mahindra |  Clever Elephant |  Electric Fence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com