ADVERTISEMENT

പച്ചക്കറികൾ വാങ്ങുമ്പോൾ എത്ര വൃത്തിയാക്കിവയാണെങ്കിലും അവയിൽ പുഴുക്കളെ കണ്ടെത്തുന്നത് അത്ര പുതുമയല്ല. എന്നാൽ പായ്ക്ക് ചെയ്ത് സുരക്ഷിതമാക്കിയ നിലയിലുള്ള ഒരു ചീര പായ്ക്കറ്റിനുള്ളിൽ ജീവനുള്ള വലിയ തവളയെ കണ്ടെത്തിയാലോ? അത്ര വിശ്വസനീയമായി തോന്നിയില്ലെങ്കിലും തനിക്കുണ്ടായ അത്തരമൊരു അനുഭവത്തെക്കുറിച്ചാണ് മിഷിഗൺ സ്വദേശിനിയായ ആംബർ വോറിക് പങ്കുവയ്ക്കുന്നത്. സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ചീരപായ്ക്കറ്റ് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ യാതൊരു കൂസലുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു മരത്തവളയെ ഇവർ കണ്ടെത്തിയത്.

ജൈവ ചീരയാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് സൂപ്പർമാർക്കറ്റിൽ കണ്ട ഉടൻ തന്നെ പായ്ക്കറ്റ് വാങ്ങിയതെന്ന് ആംബർ പറയുന്നു. പായ്ക്കറ്റ് എടുക്കുന്ന സമയത്തോ ബില്ലിങ് സമയത്തോ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. ചീര പായ്ക്കറ്റിന് അധികഭാരവും ഉണ്ടായിരുന്നില്ല. ഒന്നിലധികം പേരുടെ കൈയിൽ പായ്ക്കറ്റ് പോയിട്ടും തവള അനങ്ങിയതുപോലുമില്ല. മൂന്നു ഘട്ടങ്ങളിലായി കഴുകിയെടുത്ത ചീരയാണ് ഇതെന്ന് പായ്ക്കറ്റിന് പുറത്ത് വ്യക്തമായി എഴുതിയിരുന്നു. 

എന്തായാലും പായ്ക്കറ്റ് ആംബർ സൂപ്പർമാർക്കറ്റിൽ തിരികെ എത്തിച്ചു. തുടർന്ന് അവർ പണം മടക്കി നൽകി. അതുമാത്രമല്ല തവളയെ സൂപ്പർമാർക്കറ്റിലെ ജോലിക്കാർ തന്നെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് തുറന്നു വിടുകയും ചെയ്തു.

Read Also: കഴുത്തിൽ കടിച്ചു; കാട്ടുനായയെ വെള്ളത്തിലിറക്കി രക്ഷപ്പെട്ട് മാൻ: ഒടുവിൽ അപ്രതീക്ഷിത ട്വിസ്റ്റ്

എർത്ത്ബൗണ്ട് ഫാംസ് എന്ന സ്ഥാപനമാണ് ചീര ഉദ്പാദിപ്പിച്ചിരുന്നത്. സംഭവം വാർത്തയായതോടെ ഫാമിന്റെ ഉടമയായ ടൈലർ ഫാംസ് ക്ഷമാപണവും നടത്തിയിട്ടുണ്ട്.

Content Highlights: Organic Spinach | Frog | Animal | Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com