കൊടുംക്രൂരത; വാഹനത്തിന്റെ സീറ്റ് കവർ കടിച്ചുകീറിയ നായയെ കഴുത്തിൽ കുരുക്കിട്ടു കൊന്നു– വിഡിയോ

dog-maharashtra
വിഡിയോയിൽ നിന്ന് (Photo: Instagram/fightagainstanimalcruelties)
SHARE

തന്റെ ട്രാക്ടറിന്റെ സീറ്റ് കടിച്ചു കീറിയതിനു പ്രതികാരമായി തെരുവ് നായയെ കഴുത്തിൽ കുരുക്കിട്ട് കൊന്ന് മഹാരാഷ്ട്ര സ്വദേശി. പരോളയില്‍ നിന്നുള്ള വ്യക്തിയാണ് ഈ കൊടുംക്രൂരത നടത്തിയത്. നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

നായയുടെ കഴുത്തിൽ ബലമായി കുരുക്കിട്ട ശേഷം ട്രാക്ടറിന്റെ പിൻഭാഗത്തെ കമ്പിയഴിയിൽ കെട്ടിയിടുകയായിരുന്നു. നാട്ടുകാർ ഇടപെട്ടെങ്കിലും അദ്ദേഹം പിന്മാറാൻ തയാറായില്ല. അപ്പോഴേക്കും നായയുടെ ജീവൻ പോയിരുന്നു. മിണ്ടാപ്രാണിയുടെ ജീവനെടുത്തയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ എന്നിവരടക്കമുള്ള നേതാക്കളെ ടാഗ് ചെയ്തിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കു മുൻപ് സമാനമായ മറ്റൊരു സംഭവം മുംബൈയിലും നടന്നിരുന്നു. താൻ ഭക്ഷണം നൽകുന്ന പൂച്ചകളെ ശല്യപ്പെടുത്തിയതിന്റെ പേരിൽ തെരുവ് നായക്ക് നേരെ ഒരു യുവതി ആസിഡ് ഒഴിച്ചതിനെ തുടർന്ന് അതിന് ശരീരമാസകലം പൊള്ളലേൽക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മൃഗസംരക്ഷണ സംഘടന ഇടപെട്ടതോടെ നായയ്ക്ക് സംരക്ഷണം ലഭിക്കുകയും ആക്രമിച്ച സ്ത്രീക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Content Highlights: Tractor | Dog | Animal | Manorama News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS