കുത്തൊഴുക്കിൽ വീണ നായയെ രക്ഷിച്ച് മറ്റൊരു നായ; വായിലെ കമ്പ് സഹായമായി– വിഡിയോ

dog-animal-video
വിഡിയോയിൽ നിന്ന് (Photo: Twitter/@JShadab1)
SHARE

കുത്തൊഴുക്കിൽ വീണ നായയെ രക്ഷിച്ച് മറ്റൊരു നായ. വായിൽ കമ്പുമായി ഒഴുകിയെത്തിയ കറുത്ത നായയെയാണ് കരയിൽ നിന്നിരുന്ന മറ്റൊരു നായ അതിസാഹസികമായി രക്ഷിച്ചത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പാറയിടുക്കുകൾക്കിടയിലെ ചെറിയ വെള്ളച്ചാട്ടത്തിന് വക്കിലായി നിന്ന കറുത്ത നായ കരയിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും വെള്ളത്തിന്റെ ഒഴുക്കിൽ നടന്നില്ല. അധികംവൈകാതെ തന്നെ നായ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തൊട്ടപ്പുറത്തെ പാറയിൽ ഇതെല്ലാം കണ്ടുനിന്ന നായ അവനെ രക്ഷിക്കാനായി കാത്തിരിക്കുകയായിരുന്നു. തന്റെയടുത്ത് ഒഴുകിയെത്തിയ നായയുടെ വായിലെ കമ്പ് വെളുത്ത നായ കടിച്ചുപിടിച്ചു. പിന്നീട് കമ്പിന്റെ സഹായത്തോടെ കറുത്ത നായയെ കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

വെള്ളത്തിൽ ഒഴുകിപ്പോകുമ്പോഴും വായിലെ കമ്പ് വിടാതെ പിടിക്കാൻ കറുത്ത നായ കാണിച്ച ധൈര്യമാണ് അവന് തുണയായതെന്നും അതില്ലെങ്കിൽ വെളുത്ത നായയ്ക്ക് രക്ഷിക്കാനാകില്ലെന്നും വിഡിയോ കണ്ടവർ പറഞ്ഞു. ആപത്ത് സമയത്ത് കൈകൊടുക്കുന്ന നല്ല സുഹൃത്തിന്റെ പ്രതീകമാണ് വെളുത്ത നായയെന്നും ആളുകൾ പറഞ്ഞു.

Content Highlights: Dog saves its friend from drowning in river

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS