കൂട്ടത്തോടെ വിറപ്പിക്കാൻ നോക്കി കാട്ടുനായ്ക്കൾ; കൂളായി നടന്ന് സിംഹം–വിഡിയോ

HIGHLIGHTS
  • ക്രൂഗർ നാഷനൽ പാർക്കിലാണ് സംഭവം.
lion-wild-dog
വിഡിയോയിൽ നിന്ന് ( Credit: Youtube/Maasai Sightings)
SHARE

സിംഹത്തെ കണ്ടാൽ മറ്റ് മൃഗങ്ങൾ പേടിച്ചോടുന്നതാണ് പതിവ് കാഴ്ച. എന്നാൽ ഇവിടെ കാട്ടുനായ്ക്കളെ കണ്ട് സിംഹം സൈലന്റായി നടന്നുനീങ്ങുകയാണ്. ആത്മവിശ്വാസം കൂടുതലുള്ള ഒരു കൂട്ടം നായ്ക്കളാണ് സിംഹത്തെ വിറപ്പിക്കാനിറങ്ങിയത്. ഇതിന്റെ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.

Read Also: മരണം 11,300: കരയ്ക്കടിഞ്ഞ് മൃതദേഹങ്ങൾ; ഭൂഗർഭജലം മലിനം, പകർച്ചവ്യാധി ഭീതി, മരണക്കളമായി ഡെർണ

ക്രൂഗർ നാഷനൽ പാർക്കിലാണ് സംഭവം.  സിംഹം ശാന്തനായി നടന്നുവരുമ്പോൾ അതിന് എതിർവശത്ത് നിന്നും കാട്ടുനായ്ക്കൾ എത്തുകയായിരുന്നു. ആദ്യമെത്തിയ നായ സിംഹത്തെ കണ്ട് മറ്റൊരുദിശയിലേക്ക് മാറുന്നതാണ് വിഡിയോയിൽ കാണുന്നത്. എന്നാൽ ഒരു കൂട്ടം കാട്ടുനായ്ക്കൾക്കൊപ്പം സിംഹത്തെ നേരിടാനായിരുന്നു ആ ഓട്ടം. എല്ലാവരും ചേർന്ന് സിംഹത്തെ വിരട്ടാൻ മുന്നോട്ട് നീങ്ങി. എന്നാൽ ഓടി രക്ഷപ്പെടാനൊന്നും സിംഹം തയാറായില്ല. പതുക്കെ അത് കാടിനകത്തേക്ക് നീങ്ങുകയായിരുന്നു.

Content Highlights: Wild dogs | Lion | Animal World 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS