ADVERTISEMENT

വീട്ടിലെ അരുമകളുടെ കുസൃതികള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവർ ഏറെയാണ്. വൈറൽ ലിസ്റ്റിൽ മുൻപന്തിയിൽ ഉള്ളത് പൂച്ചകളും നായ്ക്കളുമായിരിക്കും. അത്തരത്തിൽ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നല്ല വലുപ്പമുള്ള കറുത്ത പൂച്ച ആലോചനയിൽ ഇരിക്കുമ്പോഴാണ് മറ്റൊരു വെളുത്ത കുഞ്ഞിപ്പൂച്ച അടുത്തെത്തുന്നത്. ശ്രദ്ധ മറ്റൊരിടത്താണെന്ന് മനസ്സിലായതോടെ പതുക്കെ മുൻകൈകൾ പൊക്കി ദേഹത്ത് ചാടിപിടിക്കാൻ നോക്കി.

Read Also: കാട്ടുപന്നിയെ കഷ്ടപ്പെട്ട് കീഴ്‌പ്പെടുത്തി പുള്ളിപ്പുലി; ഇടയ്ക്ക് കയറി ‘പ്ലാൻ’ പൊളിച്ച് കഴുതപ്പുലി

എന്നാൽ പ്ലാൻ പാളിപ്പോയി. തന്നെ ആക്രമിക്കാൻ വരികയാണോയെന്ന സംശയത്തിൽ കറുത്ത പൂച്ച തിരിഞ്ഞ് നോക്കിയതും കുഞ്ഞിപ്പൂച്ച പേടിച്ചരണ്ടു. കുറച്ചുനേരം അന്ധാളിച്ച് നിൽക്കുകയും എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ട് ചെടിച്ചട്ടിയിൽ പിടിച്ചുനിന്നു. പിന്നീട് പൂച്ചയുടെ പിൻഭാഗം വഴി കുഞ്ഞിപ്പൂച്ച സ്ഥലം വിട്ടു. ഇതെല്ലാം കണ്ട് മറ്റൊരു വെള്ളപ്പൂച്ച അവിടെയുണ്ടായിരുന്നു. ചിരിപടർത്തുന്ന ഈ വിഡിയോ 12 ലക്ഷം പേരാണ് കണ്ടത്.

Content Highlights: Cats | Viral Video | Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com