തീൻമേശയിൽ കയറി പിറന്നാൾ ഭക്ഷണം കഴിച്ച് കരടി; പേടിച്ചുവിറച്ച് അമ്മയും മകനും–വിഡിയോ
Mail This Article
മകൻ സാന്റിയാഗോയുടെ 15–ാം പിറന്നാൾ ആഘോഷമാക്കാനാണ് മെക്സികോ സിറ്റിയിൽ താമസിക്കുന്ന സിൽവിയ മാസിയാസ് മെക്സിക്കോയിലെ തന്നെ ചിപിൻക്യു ഇക്കോളജിക്കൽ പാർക്കിലെത്തിയത്. അവനിഷ്ടപ്പെട്ട എൻചിലഡാസ്, സൽസ, ടാക്കോസ്, ഫ്രഞ്ച് ഫ്രൈസ് എല്ലാം ഓർഡർ ചെയ്ത് കഴിക്കാനിരിക്കുമ്പോഴാണ് വിളിക്കാത്ത ഒരു അതിഥി അവിടെയെത്തിയത്. കരടി! വിശന്നുവലഞ്ഞെത്തിയ അവൻ ചുറ്റുമുള്ളതൊന്നും നോക്കാതെ സാന്റിയാഗോയുടെ പിറന്നാൾ ഭക്ഷണം വെട്ടിവിഴുങ്ങുകയായിരുന്നു.
സിൽവിയയുടെ സുഹൃത്ത് പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡൈനിങ് ടേബിളിൽ കയറി കരടി കഴിക്കുമ്പോള്‍ സാന്റിയാഗോ പേടിച്ച് അമ്മയുടെ തോളിൽ കണ്ണടച്ചു ചാഞ്ഞുകിടക്കുകയായിരുന്നു. പേടിയുണ്ടായിട്ടും മകനെ സംരക്ഷിക്കാനായി അവിടെതന്നെയിരുന്ന അമ്മയെ നിരവധിപ്പേർ പ്രശംസിച്ചു.
Content Highlights: Bear | Animal | Viral Video