ഇത് മുസ്‌ലിം വിവാഹത്തിൽ പങ്കെടുത്ത് മർദ്ദനമേറ്റ ആർഎസ്‌‌എസുകാരനല്ല | Fact Check

arjunmainimage
source:twiitter
SHARE

യാഥാർത്ഥ്യവുമായി യാതെ‍ാരു ബന്ധവുമില്ലാത്ത നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴും പ്രചരിപ്പിക്കുന്നത്.  ഇത്തരത്തിലെ‌ാരു ചിത്രമാണ് മുസ്‌ലിം വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ മർദ്ദനമേറ്റ ആർഎസ്എസുകാരനെന്ന രീതിയിൽ പ്രചരിക്കുന്നത്. ചിത്രത്തിന്റെ വാസ്തവമറിയാൻ മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ പരിശോധന.

അന്വേഷണം

വിവിധ ട്വിറ്റർ പേജുകളിലാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. 

ചിത്രത്തിലുള്ളയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതാണ് മിസ്റ്റർ ചന്ദ്രബോസ് (ആർഎസ്എ\സ് കാര്യവാഹക്). മുസ്‌ലിം വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് ഇയാളെ തല്ലിച്ചതച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത് സംഭവിച്ചു,എന്നാണ് ചിത്രത്തോടെ‍ാപ്പം വ്യക്തമാക്കിയിട്ടുള്ളത്. ചിത്രങ്ങൾ കാണാം. justice for chandrabose എന്ന ഹാഷ്ടാഗുകളും പോസ്റ്റുകൾക്കെ‍ാപ്പം പ്രചരിക്കുന്നുണ്ട്്. പോസ്റ്റ് വായിക്കാം.

arjunsub1
source:twitter

വിവിധ ട്വീറ്റുകളുടെ കമന്റുകളിൽ നിന്ന്  ചിത്രത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു. മലയാളത്തിലെ ‘കരിക്ക്’ എന്ന വെബ് സീരീസിൽ നിന്നുള്ള അഭിനേതാവിന്റെ ചിത്രമാണിതെന്നുള്ള മറുപടികളാണ് പലരും കമന്റ് ചെയ്തത്. കമന്റുകൾ സൂചനയാക്കിയുള്ള കീവേഡ് സെർച്ചിലൂടെ ഫെ‌യ്‌സ്ബുക്കിൽ ‘കരിക്ക്’ വെബ് സീരിസിന്റെ  ഒഫിഷ്യൽ പേജിലേയ്ക്ക് ഞങ്ങൾ എത്തി. 

ഇതിൽ ‘സ്‌മൈൽ പ്ലീസ്!’ എന്ന പരമ്പരയിലെ അഭിനേതാക്കളുടെ ഒരു ചിത്രം പേജിൽ ചേർത്തിരിക്കുന്നതായി കണ്ടെത്തി. പ്രചരിക്കുന്ന വൈറൽ ചിത്രത്തിലുള്ളയാളെ പേജിലെ ചിത്രത്തിലും കാണാൻ കഴിഞ്ഞു. 

വൈറലായ ചിത്രങ്ങളിൽ കാണുന്ന കൃത്യമായ ഫ്രെയിമുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, വിഡിയോയിൽ കാണുന്നത് പോലെയുള്ള വസ്ത്രങ്ങളാണ് ചിത്രത്തിൽ അയാൾ ധരിച്ചിരിക്കുന്നതെന്ന് വ്യക്തമായി. യൂട്യൂബ് വിഡിയോ തിരഞ്ഞപ്പോൾ അർജുൻ രത്തൻ എന്നാണ് നടന്റെ പേര്. കൂടാതെ അർജുൻ രത്തൻ ‘കരിക്കി’ലെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

arjunsub2
source:facebook

കരിക്കിന്റെ യൂട്യൂബ് പേജിലെ സ്മൈൽ പ്ലീസ് വെബ് സീരീസ് വിഡിയോ മുഴുവൻ പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വൈറൽ ചിത്രവും അതിന്റെ ഭാഗമാണെന്ന് കണ്ടെത്തി. 

arjunsub3
source:facebook

വസ്തുത

arjunsub4
source:youtube

മുസ്‌ലിം വിവാഹത്തിൽ പങ്കെടുത്തതിന് ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റതെന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണാജനകമാണ്. മലയാളം യൂട്യൂബ് വെബ് സീരീസിൽ അഭിനയിച്ച നടൻ അർജുൻ രത്തനാണ് തന്റെ തന്നെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ ചിത്രങ്ങളാണ് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

English Summary: Fact Check on RSS member beaten at a Wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA