ADVERTISEMENT

കെപിസിസി നടത്തുന്ന സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിനു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വൈകി എത്തിയതും കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ അസഭ്യപ്രയോഗം നടത്തിയതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പിന്നീട് താനും വി.ഡി.സതീശനും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് വ്യക്തമാക്കി കെ.സുധാകരനും രംഗത്തെത്തി. ഇതിനിടെ ശശി തരൂര്‍ സുധാകരന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ചു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ വാസ്തവമറിയാം.

∙ അന്വേഷണം

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് വാക്കുകൾ കൊണ്ട് അമ്മാനമാടി സുധാകരനെ വിമർശിച്ച് ശശി തരൂർ എന്ന കുറിപ്പിനൊപ്പമാണ് ഫാക്ട് ചെക്ക് വാട്സാപ്പ് ഹെൽപ്പ്ലൈൻ നമ്പറിൽ ഞങ്ങൾക്ക് ഈ പോസ്റ്റ് വസ്തുത പരിശോധനയ്ക്കായി ലഭിച്ചത്. പോസ്റ്റ് കാണാം

sashiarticle

പോസ്റ്റിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ശശി തരൂർ എംപിയുടെ പേരിലുള്ള എക്സ് പേജിനു സമാനമായി തോന്നുന്ന പേജിൽ നിന്നാണ് പോസ്റ്റ് എന്ന് വ്യക്തമായി. ഇംഗ്ലിഷിലുള്ള കാർഡിലെ വിവരങ്ങൾ പരിഭാഷപ്പെടുത്തിയപ്പോൾ സുധാകരൻ–സതീശൻ വിഷയവുമായി ബന്ധപ്പെട്ടല്ല കാർഡിലെ വിവരങ്ങൾ എന്ന് വ്യക്തമായി. പിന്നീട് ശശി തരൂര്‍ എംപി ഇത്തരത്തിലൊരു പോസ്റ്റ് പങ്ക്‌ വച്ചിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങൾ അദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പരിശോധിച്ചു. ശശി തരൂരിന്‍റെ എക്സ് പോസ്റ്റുകളിലെവിടെയും തന്നെ ഇത്തരത്തിലൊരു പോസ്റ്റ് കണ്ടെത്താനായില്ല. 

കൂടുതൽ പരിശോധനയിൽ ശശി തരൂര്‍ എംപിയുടെ വെരിഫൈഡ് എക്‌സ് പേജിന്‍റെ യൂസര്‍നെയിം @ShashiTharoor എന്നാണെന്നും എന്നാൽ വൈറൽ  പോസ്റ്റിലുള്ള എക്‌സ് പേജിന്റെ യൂസര്‍നെയിം @ShahsiTharoor എന്നാണെന്ന് വ്യക്തമായി.

@ShahsiTharoor എന്ന അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇത്തരത്തിലൊരു അക്കൗണ്ട് നിലവിലില്ലെന്ന വിവരമാണ് ലഭിച്ചത്. യഥാർഥ യൂസർനെയ്മിൽ നിന്ന് വ്യത്യസ്തമാണ് വൈറൽ പോസ്റ്റിലുള്ളത്. ഇതിൽ നിന്ന് ശശി തരൂരിന്റേതല്ല പോസ്റ്റ് എന്ന് വ്യക്തമായി. 

∙ വസ്തുത

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അസഭ്യപ്രയോഗം നടത്തിയതിനെ വിമര്‍ശിച്ചെന്ന അവകാശവാദവുമായി ശശി തരൂരിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണ് . 

English Summary: Shashi Tharoor has not criticized K.Sudhakaran - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com