ADVERTISEMENT

എസ്എസ്എൽസി പരീക്ഷാർത്ഥികളുടെ എണ്ണം പോലും കൃത്യമായി വായിക്കാൻ അറിയാത്ത വിദ്യാഭ്യാസന്ത്രി എന്ന അവകാശവാദത്തോടെ മന്ത്രി വി.ശിവൻകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

യ്യോ ദാരിദ്ര്യം ..SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം മന്ത്രി പറയുന്നത് കേൾക്കൂ "നാല് രണ്ട് ഏഴ് ഒന്ന് പൂജ്യം അഞ്ച്"...വിദ്യാഭ്യാസ മന്ത്രി ഡാ... പഴയ അബദ്ധം പറ്റാതിരിക്കാൻ ഒരു മുൻകരുതൽ എന്ന തലക്കെട്ടോടെയായാണ് പോസ്റ്റ് പ്രചരിക്കുന്നത്.

കീവേഡുകളുപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോൾ നിരവധി സമാന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചു.മറ്റ് പോസ്റ്റുകൾ കാണാം.

മറ്റൊരു പോസ്റ്റിനൊപ്പമുള്ള തലക്കെട്ട് ഇപ്രകാരമാണ്.

SSLC പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം.നാല് രണ്ട് ഏഴ് ഒന്ന് പൂജ്യം അഞ്ച് ഇതു പോലെ ഒരു വിദ്യഭ്യാസമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഗതികേട്.പോസ്റ്റ് കാണാം

വിഡിയോ പരിശോധിച്ചപ്പോൾ  മനോരമ ന്യൂസിന്റെ ലോഗോയുള്ള ഒരു വിഡിയോയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.എസ്എസ്എൽസി ഫലപ്രഖ്യാപനം എന്ന കീവേഡ് നൽകി പരിശോധിച്ചപ്പോൾ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളെ കാണുന്നു തത്സമയ സംപ്രേക്ഷണത്തിലേക്ക് എന്ന വിവരണത്തോടെ ആരംഭിക്കുന്ന തൽസമയ സംപ്രേക്ഷണത്തിന്റെ മുഴുവൻ വിഡിയോയും മനോരമ ന്യൂസ് യൂട്യൂബ് പേജിൽ നിന്ന്  ഞങ്ങൾക്ക് ലഭിച്ചു. വിഡിയോ കാണാം‌

എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രി തുടക്കത്തിൽ തന്നെ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. ആദ്യം നാലു ലക്ഷത്തി ഇരുപത്തേഴായിരത്തി ഒരുന്നൂറ്റി അഞ്ച് എന്ന് വ്യക്തമായി പറഞ്ഞതിന് ശേഷമാണ് പത്രസമ്മേളനത്തിനെത്തുന്ന മാധ്യമപ്രവർത്തകർക്ക് കുറിച്ചെടുക്കാനുള്ള സൗകര്യത്തിനു കൂടുതൽ വ്യക്തതയ്ക്കായി നാല്, രണ്ട്, ഏഴ്, ഒന്ന്, പൂജ്യം, അഞ്ച് എന്ന നമ്പറുകൾ മാത്രം മന്ത്രി ആവർത്തിച്ചത്. ഇതേ വിഡിയോയിലുള്ള വിവരങ്ങൾ വാർത്തയായും മനോരമ ഓൺലൈനിൽ  പ്രസിദ്ധീകരിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2,971പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2,955 ഗൾഫ് മേഖലയിൽ 7 ലക്ഷദ്വീപിൽ 9 ഉൾപ്പെടെ ആകെ 2,971കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 വിദ്യാർഥികളും പരീക്ഷ എഴുതും.രണ്ടാം വർഷ എൻഎസ്ക്യുഎഫ് വൊക്കേഷനൽ പ്രായോഗിക പരീക്ഷ നാളെ അവസാനിക്കും.

രണ്ടാം വർഷ നോൺവൊക്കേഷനൽ പ്രായോഗിക പരീക്ഷ 2024 ഫെബ്രുവരി 16ന് അവസാനിച്ചു. ഒന്നാം വർഷ എൻഎസ്ക്യുഎഫ് പ്രായോഗിക പരീക്ഷ നാളെ അവസാനിക്കും. എസ്എസ്എൽസി ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളുടെപരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും എന്നാണ് ഈ വാർത്തയിൽ വിശദമാക്കിയിരിക്കുന്നത്.

ഇതിൽ നിന്ന് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷ സംബന്ധിച്ച് മനോരമ ന്യൂസിൽ വന്ന വിദ്യാഭ്യാസ മന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ മാത്രമാണ് തെറ്റിധാരണ പരത്തുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി. 

∙ വസ്തുത

ആദ്യം പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം വ്യക്തമായി പറഞ്ഞതിന് ശേഷമാണ് പത്രസമ്മേളനത്തിനെത്തുന്ന മാധ്യമപ്രവർത്തകർക്ക് കുറിച്ചെടുക്കാനുള്ള സൗകര്യത്തിനു കൂടുതൽ വ്യക്തതയ്ക്കായി മന്ത്രി ഓരോ അക്കങ്ങളും എടുത്ത് പറഞ്ഞത്. വിഡിയോയിലെ കുറച്ച് ഭാഗങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന പോസ്റ്റ് തെറ്റിദ്ധാരണാജനകമാണ്.

English Summary: A post that spreads only a few parts of the video from Education Minister V.Sivankutty is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com