ADVERTISEMENT

കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെന്ന അവകാശവാദവുമായി ഒരു വാര്‍ത്താ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണം സംബന്ധിച്ച വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.

‌∙ അന്വേഷണം

ഇതാ - സങ്കി പിണറായിന്റ മനസ് മാറി - ഇപ്പൊള്‍ എങ്ങനേ ഉണ്ട് സഖാക്കളെ  അമിട്ട് പറഞ്ഞാല്‍ പിണറായി തമ്പ്രാന്‍  മുട്ടിലിഴയും എന്നാണ് ഞങ്ങൾക്ക് ലഭിച്ച കാർഡിനൊപ്പമുള്ള വിവരണം . 

pinarai

ഈയടുത്ത ദിവസങ്ങളിൽ  പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. പൗരത്വ ഭേദഗതി നിയമം: കേരളം വീണ്ടും സുപ്രീം കോടതിയിലേക്ക് എന്ന തലക്കെട്ടോടെ മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.

ഞങ്ങൾക്ക് ലഭിച്ച കാർഡ് റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന്റെ വാട്ടർമാർക്കോട് കൂടി ഇതേ കാർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി. ഇതേ കാർഡാണ് വാട്ടർമാർക്ക് മാറ്റി വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്.  ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു വാര്‍ത്ത കാര്‍ഡ് പങ്കുവച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ മാധ്യമത്തിന്റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ പ്രചാരണത്തിലുള്ള കാർഡ് വ്യാജമാണെന്ന്   അവർ തന്നെ വ്യക്തമാക്കിയ പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

ഇതേ മാധ്യമം പൗരത്വ നിയമഭേദഗതി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് നൽകിയ യഥാർത്ഥ കാർഡും ഞങ്ങള്‍ക്ക് ലഭിച്ചു. പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, വര്‍ഗീയ അജണ്ടയുടെ ഭാഗം, കേരളത്തില്‍ നടപ്പാക്കില്ല, മുഖ്യമന്ത്രി എന്നാണ് ഈ കാർഡിൽ എഴുതിയിട്ടുള്ളത്.ഈ കാര്‍ഡ് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന കാർഡ് നിര്‍മിച്ചിട്ടുള്ളത്. മറ്റെവിടെയും ഇത്തരമൊരു കാർഡ് പ്രസിദ്ധീകരിച്ചതായും കണ്ടെത്താനായില്ല. ഇതിൽ നിന്ന് കാർഡ് വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത

കേന്ദ്രം ആവശ്യപ്പെട്ടാല്‍ പൗരത്വ നിയമം കേരളം നടപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായുള്ള കാർഡ് വ്യാജമാണ്. എഡിറ്റ് ചെയ്ത കാർഡാണ് പ്രചരിക്കുന്നത്.

English Summary : The post that Chief Minister Pinarayi Vijayan said that Kerala will have to implement the Citizenship Act if the Center asks is fake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com