ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ഇൻഡ്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

കെ.കെ.ശൈലജയുടെ ലൗ ജിഹാദിനെപ്പറ്റിയുള്ള പ്രതികരണമെന്ന അവകാശവാദത്തോടെ ഒരു ന്യൂസ് കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ന്യൂസിന്റെ ലോഗോയുമായിട്ടാണ് ഈ കാർഡ് പ്രചരിക്കുന്നത്. "അമ്മായിഅപ്പനും മരുമോനും ടീച്ചറെ പാർട്ടിയിൽ നിന്ന് പുറത്താക്കും" എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം 

lovejihad

എന്നാൽ പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരമൊരു കാർഡ് മാതൃഭൂമി ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല. ലൗ ജിഹാദ് ഉണ്ടെന്ന് കെ.കെ.ശൈലജ പറഞ്ഞിട്ടുമില്ല. ആർക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

വൈറൽ ന്യൂസ് കാർഡിൽ മാതൃഭൂമിയുടെ ലോഗോ കാണാം. 18-05-2021 എന്ന ഡേറ്റും ഈ കാർഡിൽ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മാതൃഭൂമിയുടെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചുവെങ്കിലും ഇത്തരമൊരു കാർഡ് പ്രസിദ്ധീകരിച്ചതായി കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടത്തിയ കീവേഡ് സെർച്ചിൽ പ്രചാരത്തിലുള്ള കാർഡ് വ്യാജമാണെന്ന് വ്യക്തമാക്കി മാതൃഭൂമി നൽകിയ റിപ്പോർട്ട് ലഭ്യമായി.  "ലൗ ജിഹാദ് ഉണ്ട് ധാരാളം മുസ്ലിം ചെറുപ്പക്കാർ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ പെടുത്തി" എന്ന് കെകെ ശൈലജ പറഞ്ഞതായി അവകാശപ്പെടുന്ന മാതൃഭൂമി ഡോട്ട് കോമിന്റെ ലോഗോ ഉപയോഗിച്ചുള്ള കാർഡ് വ്യാജമാണെന്നും ഇത്തരമൊരു കാർഡ് മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് ഇവിടെ വായിക്കാം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ പ്രചരണങ്ങൾക്കെതിരെ കെകെ ശൈലജ നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിഡിയോ ലഭ്യമായി. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഓരോന്നും വിശദീകരിച്ചാണ് കെ.കെ.ശൈലജ വാർത്താ സമ്മേളനം നടത്തിയത്. 24 ന്യൂസ് യൂട്യൂബ് ചാനലിൽ പങ്കിട്ട 32.36 മിനുറ്റ് ദൈർഘ്യമുള്ള വാർത്താ സമ്മേളനത്തിൽ 10.35 മിനുറ്റിൽ കെ.കെ.ശൈലജ മാതൃഭൂമി ഓൺലൈനിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്താ കാർഡിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഒരിടത്തും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് കെ.കെ.ശൈലജ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഈ വിഡിയോയുടെ പ്രസക്ത ഭാഗം ചുവടെ കാണാം

തനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്ന് കെ.കെ.ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണ് തനിക്കെതിരെയുള്ള വ്യക്തിഹത്യ തുടരുന്നതെന്നും കെ.കെ.ശൈലജ പറഞ്ഞു. ഇത് സംബന്ധിച്ച് മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് കാണാം.

∙വസ്തുത

വാർത്താ കാർഡ് വ്യാജമാണെന്ന് മാതൃഭൂമി വ്യക്തമാക്കിയിട്ടുണ്ട്.ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് കെ.കെ ശൈലജയും അറിയിച്ചു.

English Summary : KK Shailaja did not say that there is love jihad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com