ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്‌ട് ക്രസൻഡോ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

നവകേരള ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. നവകേരള യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ച ബസ് സീറ്റ് പുനക്രമീകരിച്ച് സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. ബംഗളൂരു-കോഴിക്കോട് റൂട്ടിലാണ് മെയ് 5 മുതല്‍ ബസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസ്സിന് നേരെ കരിങ്കൊടിയുമായിയൂത്ത് ലീഗും ഹരിത ലീഗും എന്ന കുറിപ്പിനൊപ്പം നവകേരള ബസിന് കരിങ്കൊടി കാണിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഖാവ് ജെമീസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന്  ഇതുവരെ 542ല്‍ അധികം റിയാക്ഷനുകളും 58ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.ആര്‍ക്കൈവ് ചെയ്ത ലിങ്ക് കാണാം

edit2

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കുന്നതിനായി കോഴിക്കോട് എത്തിച്ച നവകേരള ബസിന് നേരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് ലീഗ്-ഹരിത ലീഗ് പ്രവര്‍ത്തകരുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം.

∙അന്വേഷണം

ആദ്യം തന്നെ പ്രചരിക്കുന്ന ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് മാറാഞ്ചേരി എന്ന ഫെയ്‌സ്ബുക് പ്രൊഫൈലില്‍ നിന്നും  ഇതേ ചിത്രം 2023 നവംബര്‍ 29ന് പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. അതായത് മെയ് 5ന് ദീര്‍ഘദൂര സര്‍വീസിന് വേണ്ടി എത്തിച്ചപ്പോള്‍ കരിങ്കൊടി കാണിച്ചതല്ലായെന്ന് വ്യക്തം.

യൂത്ത് കോണ്‍ഗ്രസ് മാറാഞ്ചേരി എന്ന പേജില്‍ പങ്കുവച്ച ചിത്രം കാണാം

edit1

പിന്നീട് ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ വിഡിയോ കണ്ടെത്താന്‍  കഴിഞ്ഞു. ദില്‍ഷ ഷഫീഖ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും 2023 നവംബര്‍ 29ന് തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കരിങ്കൊടി കാണിക്കും എന്ന് പറഞ്ഞാൽ മങ്കടയിലെ യൂത്ത് കോൺഗ്രസ് അത് കാണിച്ചിരിക്കും ഷഫീഖ് വടക്കും പുറം, ഷാജഹാൻ വടക്കാങ്ങര, സാദിഖ് വെള്ളില, ദിൽഷ ഷഫീഖ്, ഹാഷിദ് ആനക്കയം, സക്കീർ പുഴക്കാട്ടിരി എന്നിവരുടെ നേതൃത്വത്തിൽ മങ്കടയുടെ അതിർത്തി കടന്ന ഉടനെ കരിങ്കൊടി കാണിച്ചു എന്ന തലക്കെട്ടിനൊപ്പമാണ് പോസ്റ്റ്. സ്ഥരീകരിക്കുന്നതിനായി ഞങ്ങൾ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും ഇത് മലപ്പുറം നവകേരള സദസിന് വേണ്ടി മുഖ്യമന്ത്രിയും സംഘവും എത്തിയപ്പോള്‍ നടത്തിയ പ്രതിഷേധമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. നവംബര്‍ 27 മുതല്‍ 30 വരെയായിരുന്നു നവകേരള സദസ് മലപ്പുറം ജില്ലയില്‍ നടന്നത്. 

ദില്‍ഷ ഷഫീഖ് പങ്കുവെച്ച വിഡിയോ കാണാം

∙വാസ്തവം

ഇക്കഴിഞ്ഞ മേയ് 5നാണ് നവകേരള ബസ് ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചത്. പ്രചരിക്കുന്ന ചിത്രം 5 മാസം മുന്‍പ് മലപ്പുറം ജില്ലയില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാഹനനവ്യൂഹത്തിന് നേരെയും കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ്. അതുകൊണ്ട് തന്നെ പ്രചാരണം തെറ്റാണ്

English Summary : The picture that is being circulated is of the Youth Congress workers holding a black flag protest against Navakerala Bus five months ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com