കേന്ദ്ര സർക്കാർ സൗജന്യമായി മൊബൈൽ ഫോൺ നൽകുന്നില്ല​​​| Fact Check

modiphone
source:socialmedia
SHARE

നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും മൊബൈൽ ഫോൺ സൗജന്യമായി നൽകുന്നതായും കേന്ദ്രത്തിന്റെ പുതിയ പദ്ധതി പ്രകാരമാണ് ഇത്തരത്തിൽ ഫോണുകൾ നൽകുന്നതെന്നുമുള്ള തരത്തിൽ ഒരു യൂട്യൂബ് വിഡിയെ‍ാ  വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിഡിയോയുടെ വസ്തുത അറിയാം.

∙ അന്വേഷണം

fraud

ഇതാ മോദിയുടെ പുതിയ പദ്ധതി. മൊബൈൽ ഫോൺ സൗജന്യമായി സ‍ർക്കാർ തരും. മോദി സ‍ർക്കാർ സൗജന്യമായി മൊബൈൽ വിതരണം ചെയ്യും. #freemobile, Modi Yojana 2023, #Today-breaking-news എന്ന ഹാഷ്ടാഗോടെ മൊബൈൽ ഫോണുമായി നിൽക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രവും ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയുടെ ചിത്രവും വിഡിയോയുടെ കവ‍ർ ചിത്രത്തിലുണ്ട്. 4.59 ദശലക്ഷം പേർ പിന്തുടരുന്ന 'സ‍ർക്കാരി വ്ലോഗ്' എന്ന യൂട്യൂബ് ചാനലാണ് നരേന്ദ്ര മോദി സൗജന്യമായി മൊബൈൽ ഫോൺ നൽകും എന്ന പ്രചരണത്തിനു പിന്നിൽ. ഹിന്ദി ഭാഷയിലാണ് വിഡിയോയിലെ സംഭാഷണം. ഏപ്രിൽ 18നാണ് ഈ വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഇത്തരമെ‍ാരു പദ്ധതിയെക്കുറിച്ച് എവിടെയും കണ്ടെത്താനായില്ല. കൂടാതെ ഈ വിഡിയോയിൽ പറയുന്ന വിവരങ്ങൾ വ്യാജമാണെന്നു വ്യക്തമാക്കി പ്രസ് ഇൻഫ‍ർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് ടീമും ഈ വ്യാജ വിവരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘സർക്കാരി വ്ലോഗ്’ എന്ന് പേരുള്ള യൂട്യൂബ് ചാനലിൽ പ്രധാനമന്ത്രി സ്മാർട്ട്ഫോൺ യോജന 2023 പ്രകാരം കേന്ദ്രസർക്കാർ എല്ലാവർക്കും സൗജന്യമായി മൊബൈൽ ഫോൺ നൽകുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഈ പ്രചരണം വ്യാജമാണ്. കരുതിയിരിക്കുക. – പിഐബി ഫാക്ട് ചെക്ക് വിഭാഗം ഇങ്ങനെ വ്യക്തമാക്കുന്നു.

∙ വസ്തുത

‘സർക്കാരി വ്ലോഗ്’ എന്ന യൂട്യൂബ് ചാനലിൽ 'പ്രധാനമന്ത്രി സ്മാർട്ട്ഫോൺ യോജന 2023' പ്രകാരം കേന്ദ്രസർക്കാർ എല്ലാവർക്കും സൗജന്യമായി മൊബൈൽ ഫോൺ നൽകുമെന്ന് അവകാശപ്പെടുന്ന പ്രചരണം വ്യാജമാണ്. 

English Summary: Narendra Modi government providing free mobile phones - Fact Check

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.