ADVERTISEMENT

കേരളത്തിലെ ചില സ്ഥലങ്ങളിൽ താമസിച്ചാൽ അസുഖങ്ങൾ പൂർണമായും മാറുമെന്നും, ആയുസ് വർധിക്കുമെന്നുമുള്ള തരത്തിലുള്ള പോസ്റ്റുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വായനക്കാർ  കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പല സ്ഥലപ്പേരുകളിൽ പ്രചരിച്ച ഒരേ അറിയിപ്പാണ് ഞങ്ങൾക്ക് അയച്ച് നൽകിയത്. വസ്തുത പരിശോധിക്കുന്നു

∙ അന്വേഷണം

കേരളത്തിലെ ചില പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് നൂറ് വർഷത്തിന് മുകളിൽ ആയുസുണ്ടെന്നാണ് പ്രചരണം.ശാസ്ത്ര ഗവേഷണത്തിലെ കണ്ടെത്തലെന്ന ഉറപ്പും നൽകിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകൾ
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകൾ

കൊല്ലം ജില്ലയിലെ പുനലൂർ നിവാസികൾക്ക്  പ്രായം കൂടുന്നു. ലോകത്തിന്റെ ഏത് കോണിലും  ഇല്ലാത്ത വിധം മണ്ണ്, കാലാവസ്ഥ, ജലം എന്നിവയുടെ സ്വാധീനം കാരണം പുനലൂർ താമസിക്കുന്നവർക്ക് 100 വയസ്സിനു മുകളിൽ പ്രായമാകും എന്ന്  ശാസ്ത്രജ്ഞർ പുതിയ ഗവേഷണത്തിൽ കണ്ടെത്തി. പുനലൂരിലെ മണ്ണിലെ ധാതുക്കൾ മനുഷ്യജീവിതത്തിൽ പുത്തൻ ആവേശം നിറയ്ക്കുന്നു. ശരീരത്തിനാവശ്യമായ എല്ലാ ധാതുക്കളും  പുനലൂർ,ചാലക്കോട്, മസാവരി, കാര്യറ, വാളക്കോട്, കക്കോട് ഭാഗങ്ങളിലുള്ള വെള്ളത്തിൽ ആനുപാതികമായി ധാതുലവണങ്ങൾ അടങ്ങിയിരിക്കുന്നു, ഇത് ശരീരത്തെ അകാല വാർദ്ധക്യം തടയുകയും മനുഷ്യനെ ദീർഘകാലം ചെറുപ്പമായി നിലനിർത്തുകയും ചെയ്യുന്നു. കൊല്ലം ജില്ലയിലെ  പുനലൂരിലെ കാലാവസ്ഥ പോലെ ലോകത്തിന്റെ ഒരു കോണിലും കാലാവസ്ഥയില്ല.

കൊല്ലം,പുനലൂർ മുനിസിപ്പാലിറ്റിയിലെ കാലാവസ്ഥ മനുഷ്യന്റെ എല്ലുകളേയും ശ്വാസകോശങ്ങളേയും  ബലപ്പെടുത്തുന്നു. ശരീരത്തിലുടനീളം വേഗത്തിൽ പ്രചരിക്കുന്ന ഹൃദയരക്തത്തെ നേർത്തതാക്കുന്നു. മരുന്നില്ലാതെ രണ്ടുമാസം പുനലൂർ താമസിച്ചാൽ ക്ഷയരോഗം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ മാറ്റാനുള്ള കഴിവ് ഇവിടത്തെ കാലാവസ്ഥയ്ക്കുണ്ട്. കൊല്ലം ജില്ലയിലെ മലയോര പ്രദേശത്തെ മണ്ണിലും വെള്ളത്തിലും കാലാവസ്ഥയിലും ഈ ഗുണമുണ്ട്. ശുദ്ധമായ ഓക്സിജൻ ഇവിടെ കാണപ്പെടുന്നു, ഇത് മനുഷ്യ ശരീരത്തെ  രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു. വിദേശികൾക്കും കൊല്ലം പുനലൂർ താമസിക്കാൻ ആഗ്രഹമുണ്ട്. വിദേശികൾ  സ്ഥലങ്ങൾ വാങ്ങുന്നു. കഴിഞ്ഞ വർഷം ജില്ലയിൽ വന്നു പോകുന്ന വിദേശികളുടെ എണ്ണം 25 ലക്ഷമാണ്. മൂന്നാലു മാസത്തോളം ഇവിടെ താമസിച്ചു ഇവരിൽ ചിലർ . ഈ വിദേശികൾ ഒരു സ്ഥലവും സന്ദർശിക്കാതെ കൊല്ലം പുനലൂരിലെ ചില വീടുകളിൽ വിശ്രമിക്കുകയായിരുന്നു,  അസുഖങ്ങളില്ലാതെ വിദേശത്തേക്ക് മടങ്ങി. ഒരു വർഷത്തിൽ ആറുമാസം തുടർച്ചയായി കൊല്ലം ജില്ലയിലെ പുനലൂർ തങ്ങുന്നത് ഒരാളുടെ ശരാശരി പ്രായം വർദ്ധിപ്പിക്കുകയും പല രോഗങ്ങളിൽ നിന്നും മുക്തി നേടുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. NDTV വാർത്താ അപ്ഡേറ്റ്. ഇതാണ്  കേരളത്തിലെ സുന്ദരമായ നാട് കൊല്ലം പുനലൂർ 

ഇപ്രകാരമാണ് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.കൂടുതൽപ്പേർ അയച്ച മെസേജുകൾ പരിശോധിച്ചപ്പോൾ അയക്കുന്ന വ്യക്തികളുടെ താത്പര്യത്തിനനുസരിച്ചാണ് വിവിധ ഗ്രൂപ്പുകളിൽ മെസേജ് ഷെയർ ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി. ശരീരത്തിന് ആവശ്യമായ എല്ലാ ധാതുക്കളും ഈ പ്രദേശങ്ങളിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവിടെയുള്ളവർക്ക് നൂറിന് മുകളിലാണ് ആയുസ്.രണ്ട് മാസം മരുന്നില്ലാതെ പ്രദേശത്ത് തങ്ങിയാൽ ആസ്‌ത്‌മ, ക്ഷയരോഗം എന്നിവ പൂർണ്ണമായും ഭേദപ്പെടുമെന്നും ഇവിടെയെത്തുന്ന 25 ലക്ഷത്തോളം വിദേശികൾ മറ്റെവിടെയും പോകാതെ ഇവിടെ വിശ്രമിക്കുന്നു എന്നാണ് പ്രചരിക്കുന്നത്.

ശാസ്ത്രജ്ഞരുടെ നേത‍ത്വത്തിൽ നടന്ന പഠനം, ബിബിസി,എൻഡിടിവി വാർത്തകളുടെ അപ്‍ഡേറ്റ് എന്നാണ് വിശ്വാസ്യത ഉറപ്പിക്കാനായി മെസേജിനൊപ്പം ചേർത്തിരിക്കുന്നത്.

കേരളത്തിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള ഇത്തരം പ്രദേശങ്ങളുണ്ടോ എന്ന അന്വേഷണത്തിൽ പ്രചരിക്കുന്ന തരത്തിൽ യാതൊരു പഠനങ്ങളും നടന്നിട്ടില്ലെന്നും ഇത്തരം പ്രദേശങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഭൗമശാസ്ത്ര വിഭാഗത്തിൽ പഠനങ്ങൾ നടത്തുന്ന വിദഗ്ദരുടെ സ്ഥിരീകരണം ലഭിച്ചു. ടൂറിസം മേഖലയെ കുറിച്ചും വിദേശികൾ എത്തുന്നതിനെ കുറിച്ചുള്ള പരാമർശങ്ങളും തെറ്റാണെന്ന്  വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ ബോധ്യമായി.

∙ വസ്തുത

ഒരേ മെസേജാണ് പ്രചരിക്കുന്നവരുടെ താൽപര്യത്തിനനുസരിച്ച് വ്യത്യസ്ത സ്ഥലപ്പേരുകളിൽ പ്രചരിപ്പിക്കുന്നത്.പ്രചരിക്കുന്ന വിവരങ്ങൾ തീർത്തും അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണ്. 

English Summary: Certain places in Kerala have a profound impact on health | Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com