ADVERTISEMENT

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാർത്തകളിൽ നിറയാറുണ്ടെങ്കിലും ഗാന്ധി കുടുംബത്തിൽ നിന്നുള്ളതും അതേസമയം അധികം പൊതുശ്രദ്ധ പിടിച്ചുപറ്റാത്തതുമായ പ്രിയങ്ക ഗാന്ധി വധേരയുടെ മകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. പ്രിയങ്ക ഗാന്ധിയുടെയും  റോബർട്ട് വധേരയുടേയും മകൾ ജൊനിറ്റ ഗാന്ധിയുടെ മനോഹര ഗാനങ്ങൾ എന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്. ഈ വിഡിയോയുടെ സത്യമറിയാം.

∙ അന്വേഷണം

പ്രചരിക്കുന്ന വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ
പ്രചരിക്കുന്ന വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ

നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക. പ്രിയങ്ക ഗാന്ധിയുടെയും  റോബർട്ട് വധേരയുടേയും മകൾ ജോനിറ്റ ഗാന്ധിയുടെ മനോഹര ഗാനങ്ങൾ എന്നാണ് പ്രചരിക്കുന്ന വിഡിയോയ്ക്കൊപ്പമുള്ളത്. വിഡിയോ കാണാം.

വിഡിയോ പരിശോധിച്ചപ്പോൾ മോഹൻലാലും ജയപ്രദയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ മലയാളത്തിലെ പ്രണയം എന്ന സിനിമയിലെ പാട്ടിൽ...ഈ പാട്ടിൽ ഇനിയും നീ എന്ന ഗാനമാണ് ഗായിക ആദ്യ ഭാഗത്തിൽ ആലപിക്കുന്നത്. കൂടാതെ  ഹിന്ദിയിലും പഞ്ചാബിയിലും തെലുങ്കിലും മറാഠിയിലും തമിഴിലുമുള്ള അന്യഭാഷ ഗാനങ്ങളും ഇവർ ആലപിക്കുന്നതായി കാണാം. വിഡിയോയിലെ സ്ക്രീനിൽ ജൊനിറ്റ ഗാന്ധി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ജൊനിറ്റ ഗാന്ധിയെ കുറിച്ച് തിരഞ്ഞപ്പോൾ ഇന്ത്യൻ വംശജയായ കനേഡിയൻ പിന്നണി ഗായികയാണ് ജൊനിറ്റ ഗാന്ധി. പഞ്ചാബി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലും ഇവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ജൊനിറ്റയുടെ ദി ബ്രേക്കപ്പ് സോങ്, മെന്റൽ മനത്തിൽ, ചെല്ലമ, അറബിക് കുത്ത് എന്നീ ഗാനങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചെന്നൈ എക്‌സ്‌പ്രസ് സിനിമയിലെ ടൈറ്റിൽ ട്രാക്കിലൂടെയായിരുന്നു ജൊനിറ്റയുടെ ഗായികയായുള്ള അരങ്ങേറ്റം.

ഡൽഹിയിൽ നിന്നുള്ള ഒരു പഞ്ചാബി കുടുംബത്തിലാണ് ഇവർ  ജനിച്ചത്. ഗായകൻ കൂടിയായ ദീപക് ഗാന്ധി, സ്നേഹ ഗാന്ധി എന്നിവരാണ് ജൊനിറ്റയുടെ മാതാപിതാക്കൾ.

jonita

കീവേഡ‍് പരിശോധനയില്‍ ഗായിക ജൊനീറ്റ ഗാന്ധിയുമായി ബിഹൈന്‍റ്‌വുഡ്‌സ് നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണ രൂപവും ഞങ്ങൾക്ക്  ലഭിച്ചു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വധേരയുടേയും മകളല്ല ജൊനിറ്റ ഗാന്ധിയെന്ന് വ്യക്തമായി. റെയ്ഹാൻ വദ്ര, മിരായ വദ്ര എന്നീ രണ്ട് കുട്ടികളാണ് പ്രിയങ്ക ഗാന്ധിക്കും റോബര്‍ട്ട് വധേരയ്‌ക്കുമുള്ളത്. ചിത്രങ്ങൾ കാണാം.

ചിത്രങ്ങൾക്ക്  കടപ്പാട് : ട്വിറ്റർ, പ്രിയങ്ക ഗാന്ധി
ചിത്രങ്ങൾക്ക് കടപ്പാട് : ട്വിറ്റർ, പ്രിയങ്ക ഗാന്ധി

∙ വാസ്തവം

പ്രചരിക്കുന്ന വിഡിയോയിലുള്ളത് ഇന്ത്യൻ വംശജയായ കനേഡിയൻ പിന്നണി ഗായിക ജൊനിറ്റ ഗാന്ധിയാണ്. ഇവർക്ക്  പ്രിയങ്ക ഗാന്ധിയുമായും റോബര്‍ട്ട് വധേരയുമായും ബന്ധമില്ല. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ചിത്രങ്ങൾക്ക്  കടപ്പാട് : ട്വിറ്റർ, പ്രിയങ്ക ഗാന്ധി
ചിത്രങ്ങൾക്ക് കടപ്പാട് : ട്വിറ്റർ, പ്രിയങ്ക ഗാന്ധി

English Summary: The Viral Singer Jonita Gandhi is not the daughter of Priyanka Gandhi and Robert Vadera - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com