ADVERTISEMENT

വി.എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാൾ  സമൂഹ മാധ്യമങ്ങളടക്കം ആഘോഷമാക്കിയിരുന്നു. ഇതിനിടയിൽ ചന്ദനക്കുറിയണിഞ്ഞ അദ്ദേഹത്തിന്റെ ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ചിത്രത്തിന്റെ വാസ്തവമറിയാൻ നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പരായ 8129100164 ലേയ്ക്ക് സന്ദേശമയച്ചത്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ  പരിശോധിച്ചപ്പോൾ നിരവധി വാർത്ത റിപ്പോർട്ടുകളിൽ വൈറൽ ചിത്രത്തിന് സമാനമായ ചിത്രം ഞങ്ങൾ കണ്ടെത്തി. എന്നാൽ വിഎസ് നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ ചിത്രമല്ല റിപ്പോർട്ടുകളിലുള്ളത്.

കൂടുതൽ തിരയലിൽ വിഎസ്സിന്റെ മകൻ വി.എ. അരുൺകുമാർ 2020 ഒക്ടോബർ 20ന്  ഫെയ്‍സ്ബുക്കിൽ പങ്കുവെച്ച വൈറൽ ചിത്രത്തിന് സമാനമായ ഒരു ചിത്രം ഞങ്ങൾക്ക് ലഭിച്ചു.

VSAchuthanandan

വി.എസിന്റെ 97-ാം പിറന്നാളിന് എടുത്തതായിരുന്നു ഈ ചിത്രം. വൈറൽ ചിത്രത്തിന്റെ പശ്ചാത്തലവും പിറന്നാളിനെടുത്ത ചിത്രത്തിന്റെ പശ്ചാത്തലവും ഒന്നാണെന്നും ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിൽ നിന്ന് യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്ത് ചന്ദനക്കുറി ചേർത്താണ് വൈറൽ ചിത്രം പ്രചരിക്കുന്നതെന്ന് വ്യക്തമായി. 

വാ‌സ്തവം

വി.എസിന്റെ 97-ാം പിറന്നാളിന് എടുത്ത ചിത്രമാണ് ചന്ദനക്കുറി ചേർത്ത് എഡിറ്റ് ചെയ്ത് പ്രചരിക്കുന്നത്. പ്രചാരണം തെറ്റിദ്ധാരണജനകമാണ്.

English Summary:The viral image of VS celebrating birthday with a sandal paste is edited.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com