ADVERTISEMENT

പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിൽ ദുബായ് എന്നും മുന്നിലാണ്. വിമാന വേഗത്തിൽ സഞ്ചിക്കാനവുന്ന ഹൈപ്പർലൂപ്പും പറക്കും ടാക്സിയുമെല്ലാം ശേഷം നഗര യാത്രകൾക്കായ സ്കൈപോഡുമായി ദുബായ്. കഴിഞ്ഞ ദിവസം ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലായിരുന്നു സ്കൈപോഡുകൾ പ്രദർശിപ്പച്ചത്. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്സ് ആൻ‍ഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്കൈപോ‍ഡ്സിലെത്തിയത്. 

ഉച്ചകോടിയിലെത്തിയ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായ് കിരീടാവകാശിയും യുഎഇ എക്സിക്യുട്ടീവ് കൗൺസിൽ, ദുബായ് ഫ്യൂചർ ഫൗണ്ടേഷൻ ട്രസ്റ്റി എന്നിവയുടെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ലോകത്തെ ആദ്യത്തെ സ്കൈപോഡ്സ് പരിശോധിച്ചു. സ്കൈവേ ഗ്രീൻടെക് കമ്പനിയാണ് സ്കൈ പോ‍ഡ്സിന് പിന്നിൽ. വാഹനത്തിന്റെ രണ്ടു മോഡലുകൾ ഇവിടെ പ്രദർശിപ്പിച്ചു. 

skyway-Unibus
Unibus

യുണിബൈക്ക് എന്ന മോഡലിൽ 5 യാത്രക്കാർക്കും അവരുടെ ലഗേജുകളും ഉൾക്കൊള്ളിക്കാം. 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന യുനിബൈക്കിൽ മണിക്കൂറിൽ 20000 യാത്രക്കാർക്ക് സഞ്ചിരിക്കാനാവും. രണ്ടാമത്തെ മോഡലായ യൂണികാർ ദൂരയാത്രകൾക്കാണ് ഉപയോഗിക്കുന്നത്. 50 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന യുനിബൈക്കിൽ മണിക്കൂറിൽ 50000 യാത്രക്കാർക്ക് സഞ്ചിരിക്കാനാവും.

മറ്റു വാഹനങ്ങളുടെയത്രയും യാത്രക്കാരെ ഉൾക്കൊള്ളുന്ന സ്കൈപോഡ്സിന് എന്നാൽ അത്രത്തോളം സ്ഥലം ആവശ്യമില്ല എന്നതാണ് ഒരു പ്രത്യേകത. ഇലക്ട്രിക് വാഹനങ്ങളേക്കാളും അഞ്ചു മടങ്ങ് കുറവ് വൈദ്യുതിയേ ഇതിന് ആവശ്യമുള്ളൂ. പ്രത്യേകം തയ്യാറാക്കിയ ആകാശപാതയിലൂടെ സ്റ്റീൽ ചക്രങ്ങളിലൂടെ മണിക്കൂറിൽ 150 കിലോ മീറ്റർ വേഗത്തിലായിരിക്കും സഞ്ചാരം.  ഇവ രണ്ടും കൂടാതെ രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന മോഡൽ മുതൽ 100 ൽ അധികം ആളുകൾക്ക് സഞ്ചരിക്കാവുന്ന മോ‍‍ഡൽ വരെ സ്കൈവേ കമ്പനി നിർമിക്കുന്നുണ്ട്.  ആളെ കയറ്റാനല്ലാതെ കാർഗോ കൊണ്ടുപോകാനും സാധിക്കും എന്നത് സ്കൈ പോഡിന്റെ പ്രത്യേകതയാണ്  2030 നകം സ്കൈപോഡ്സ് ദുബായിൽ ആകാശസഞ്ചാരം നടത്താനാണ് സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com