ADVERTISEMENT

ഇന്ത്യൻ വാഹന ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് എക്‌സ്‌‌യുവി 300. ഉടൻ പുറത്തിറങ്ങുന്ന വാഹനത്തിന് ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ടാകും എന്നതാണ് വാഹനത്തെക്കുറിച്ചു അറിയാൻ കഴിയുന്ന ഏറ്റവും പുതിയ വിവരം. 1.2 ലീറ്റർ പെട്രോൾ 1.5 ലീറ്റർ ഡീസൽ എന്നീ എൻജിൻ വകഭേദങ്ങളുമായി എത്തുന്ന എക്സ്‌യുവി 300ക്ക് തുടക്കത്തിൽ മാനുവൽ ഗിയർബോക്സ് മാത്രമാണ് ഉണ്ടാകുകയെങ്കിലും എഎംടി ഗിയർബോക്സും ഉടൻ എത്തും. കൂടാതെ അടുത്ത വർഷം പുറത്തിറങ്ങുന്ന ബിഎസ്6 വകഭേദത്തിനൊപ്പം ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ടാകും.  

Mahindra XUV 300
XUV 300

വാലെന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് പുറത്തിറങ്ങുന്ന കോംപാക്ട് എസ് യു വിക്കുള്ള ബുക്കിങ്ങുകൾ ജനുവരി ഒൻപതു മുതൽ  കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതുവരെ 4000 ബുക്കിങ്ങുകൾ ലഭിച്ചെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. രണ്ട് എൻജിൻ സാധ്യതകളോടെയാവും എക്സ് യു വി 300 വിൽപ്പനയ്ക്കുണ്ടാവുക; ഒന്നര ലീറ്റർ ഡീസലും 1.2 ലീറ്റർ ടർബോ പെട്രോളും. 1497 സി സി ഡീസൽ എൻജിൻ 3,750 ആർ പി എമ്മിൽ 115 ബി എച്ച് പി വരെ കരുത്തും 1,500–2,500 ആർ പി എമ്മിൽ 300 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. 1,197 സി സി പെട്രോൾ എൻജിനാവട്ടെ 5,000 ആർ പി എമ്മിൽ 110 ബി എച്ച് പി കരുത്തും 2,000 –,000 ആർ പി എമ്മിൽ 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 

mahindra-xuv300-3
XUV 300

കോംപാക്ട് എസ് യു വി വിഭാഗത്തിലെ കടുത്ത മത്സരം മുൻനിർത്തി വിട്ടുവീഴ്ചകൾക്കു ഇട  നൽകാതെയാണു മഹീന്ദ്ര എക്സ് യു വി 300 വിപണിയിലിറക്കുന്നത്. പുള്ളിപ്പുലിയിൽ നിന്ന് പ്രചോദിതമായ രൂപകൽപ്പനയോടെ, പേശീബലവും യുവത്വവും തുളുമ്പുന്ന ശൈലിയിലുള്ള സ്പോർട്ടി രൂപത്തിലാണ് ‘എക്സ് യു വി 300’ എത്തുക. ഈ വിഭാഗത്തിൽ ഇതാദ്യമായി ഏഴ് എയർ ബാഗ്, ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോൾ, നീളമേറിയ വീൽബേസ്, ഉയർന്ന ടോർക്ക്, നാലു വീലിലും ഡിസ്ക് ബ്രേക്ക് തുടങ്ങിയവയൊക്കെ മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയിലുണ്ട്.

mahindra-xuv300-2
XUV 300

പ്രൊജക്ടർ ഹെഡ് ലാംപ്, ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ്  സംവിധാനം, ഫോളോ മീ ലാംപ്, ഇലക്ട്രിക് സൺറൂഫ്, മുൻ — പിൻ പാർക്കിങ് സെൻസർ, ഓട്ടോ ഡിമ്മിങ് ഇന്റേണൽ റിയർവ്യൂ മിറർ, സ്റ്റീയറിങ് മൗണ്ടഡ് കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക്, പവർ വിൻഡോ, എൽ ഇ ഡി ടെയിൽ ലാംപ്, ഇലക്ട്രിക് ടെയിൽഗേറ്റ് റിലീസ്, 12 വോൾട്ട് അക്സസറി സോക്കറ്റ്, ഐസോഫിക്സ് ചൈൽഡ് മൗണ്ട് തുടങ്ങിയവയും വാഹനത്തിലുണ്ട്. ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ്, ഡബ്ല്യു എയ്റ്റ്(ഓപ്ഷനൽ) തുടങ്ങി നാലു വകഭേദങ്ങളിലാണ് ‘എക്സ് യു വി 300’ വില്പനയ്‌ക്കെത്തുക. ഇതിൽ ആദ്യ രണ്ടിൽ 16 ഇഞ്ച് സ്റ്റീൽ വീലും മുന്തിയ വകഭേദത്തിൽ 17 ഇഞ്ച് അലോയ് വീലുമാണു ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com