ADVERTISEMENT

ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ എം ജി മോട്ടോര്‍ ഇന്ത്യയുടെ ആസ്ഥാനമന്ദിരം ഗുരുഗ്രാമില്‍. 150 കോടി രൂപ ചിലവിട്ടാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ സായിക്കിന്റെ ഉടമസ്ഥതയിലുള്ള മോറിസ് ഗ്യാരേജസ് ഇന്ത്യാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് നിർമാണം പൂർത്തിയാക്കിയത്. ആസ്ഥാന മന്ദിരത്തിലെ താഴത്തെ നില ഫ്ലാഗ്ഷിപ്പ് ഷോറൂമും ബ്രാന്‍ഡ് സ്‌റ്റോറുമായി പ്രവര്‍ത്തിക്കുമെന്ന്് എംജി അറിയിച്ചു. 

 

കമ്പനിയുടെ പാരമ്പര്യം പ്രകടമാകുന്ന ബ്രിട്ടീഷ് ശൈലിയിലാണ് ഓഫീസിനെ ഒരുക്കിയിരിക്കുന്നത്്. 46,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഓഫീസ് അടുത്ത രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയിലെ ആദ്യ മോഡല്‍ ഹെക്റ്ററിന്റെ വിപണി പ്രവേശനത്തിന് മുന്നോടിയായി ജീവനക്കാര്‍ ഈ ഓഫീസിലേക്ക് മാറുമെന്ന് എംജി ഇന്ത്യ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മോറിസ് ഗ്യാരേജസിന്റെ സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഉടന്‍ വിപണിയിലെത്തുന്ന ഹെക്റ്റര്‍, കമ്പനിക്ക് മികച്ച തുടക്കം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി എംജി മോട്ടോര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി ബലേന്ദ്രന്‍ പറഞ്ഞു. 

 

ജനറല്‍ മോട്ടോഴ്‌സില്‍ നിന്ന് സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക. യുകെയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എന്‍ജിനിയറുമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. തുടക്കത്തില്‍ വര്‍ഷത്തില്‍ 80000 വാഹനങ്ങളും പിന്നീട് രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി പദ്ധതി. ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ സായിക് മോട്ടോര്‍ കോര്‍പറേഷന്റെ സഹസ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com