ADVERTISEMENT

ഇന്ത്യയിലെ ഒറ്റയ്ക്കുള്ള പ്രവർത്തനം അവസാനിപ്പിക്കാൻ ഫോഡ്. പ്രവർത്തനം പൂർണ്ണമായും നിർത്താതെ മഹീന്ദ്രയുമായി സഹകരിച്ച് പുതിയ സംയുക്ത സംരംഭവുമായി മുന്നോട്ടുപോകാനാണ് ഫോഡിന്റെ ശ്രമം എന്നാണ് വാർത്തകൾ. പുതിയ സംയുക്ത സംരംഭത്തിന്റെ 51 ശതമാനം ഓഹരികളും മഹീന്ദ്രയും 49 ശതമാനം ഓഹരികൾ ഫോഡും കൈവശം വെയ്ക്കും. 

നിലവിലെ ഫോഡ് ഇന്ത്യയുടെ ആസ്തികളും ജീവനക്കാരും പുതിയ കമ്പനിയുടെ കീഴിൽ വരും. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പ്രഖ്യാപനം  ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവർട്രെയിൻ പങ്കിടുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള കരാർ കഴിഞ്ഞ വർഷമാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി ബിഎസ്6 നിലവരാത്തിലുള്ള പുതിയ ചെറിയ പെട്രോൾ എൻജിൻ മഹീന്ദ്ര വികസിപ്പിക്കുമെന്നായിരുന്നു വാർത്തകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com