ADVERTISEMENT

വെട്ടിതിളങ്ങുന്ന ക്രിസ്റ്റലുകൾ പതിച്ച വിമാനത്തിന്റെ ചിത്രം കുറച്ചു നാളുകൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഷെയർചെയ്ത ആ ചിത്രം എഡിറ്റിങ്ങാണെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോഴിതാ ക്രിസ്റ്റൽ പതിച്ച ലംബോർഗിനിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് എന്നാൽ ഈ ചിത്രം വ്യാജമല്ല, 20 ലക്ഷം ക്രിസ്റ്റലുകൾ പതിച്ചാണ് ഈ തിളങ്ങും ലംബോർഗിനി നിർമിച്ചത്.

റഷ്യൻ മോഡലായ ഡാരിയ റാഡിനോവയുടേതാണ് ലംബോർഗിനി അവന്റഡോർ. കഴിഞ്ഞ ദിവസം ലണ്ടനിൽ പ്രത്യക്ഷപ്പെട്ട കാർ സൂപ്പർകാർപ്രേമികളുടെ കണ്ണു തള്ളിച്ചു.  20 ലക്ഷം സരോസ്കി ക്രിസ്റ്റലുകളാണ് ഈ വാഹനത്തിൽ പിടിപ്പിച്ചിരിക്കുന്നത്. രണ്ടു മാസം നീണ്ട 700 മണിക്കൂർ അധ്വാനത്തിന്റെ ഫലമാണ് ഈ തിളങ്ങും ലംബോർഗിനി എന്ന് ഡാരിയ പറയുന്നു.

എകദേശം 2.7 ലക്ഷം പൗണ്ട് വില വരുന്ന അവന്റഡോറിലാണ് ഡാരിയ ക്രിസ്റ്റൽ പതിച്ചത്. തന്റെ മേഴ്സിഡീസ്‍ ബെൻസിൽ 13 ലക്ഷം രൂപ മുടക്കി ക്രിസ്റ്റൽ പതിച്ചതോടെയാണ് ഡാരിയ ഇൻസ്റ്റഗ്രാമിലെ താരമാകുന്നത്. ഇതുകൂടാതെ തന്റെ ലംബോർഗിനി ഹുറകാനിലും ഡാരിയ ക്രിസ്റ്റൽ പതിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com