ADVERTISEMENT

ദഡക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിൽ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ഇഷാൻ ഖട്ടർ. ജാൻവി കപൂറിനൊപ്പമുള്ള  ഒറ്റചിത്രം കൊണ്ട് താരമായ ഇഷാന്റെ ബൈക്ക് ട്രാഫിക് പൊലീസ് പൊക്കിയതാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. നോപാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തതിനാണ് താരത്തിന്റെ ബൈക്ക് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ട്രാഫിക് പൊലീസ് ബൈക്ക്  ട്രക്കിൽ കയറ്റി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും അവിടെ നിന്നും പിഴയടച്ചു ബൈക്കുമായി പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ ഒരു റെസ്റ്റോറിന്റിന്റെ മുന്നിൽ നിന്നാണ് ഇഷാന്റെ ബൈക്ക് പൊലീസ് പൊക്കിയത്. അനധികൃത പാർക്കിങ്ങിന് 500 രൂപ പിഴ അടച്ചതോടെ പൊലീസ് താരത്തിന് ബൈക്ക് വിട്ടു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com