ADVERTISEMENT

പ്രീമിയം വൈദ്യുത കാറുകൾക്കായി പ്രത്യേക ബ്രാൻഡുമായി ചൈനയിലെ പ്രമുഖ നിർമാതാക്കളായ ഗീലി. ജ്യോമെട്രി എന്ന ബ്രാൻഡ് നാമത്തിലാവും വോൾവോയ്ക്കും ഡെയ്മ്ലറിനുമൊക്കെ നിക്ഷേപമുള്ള ഗീലിയുടെ പ്രീമിയം വൈദ്യുത കാറുകൾ വിപണിയിലെത്തുക. വൻഗരങ്ങളിലെ അന്തരീക്ഷത്തെ വിഴുങ്ങുന്ന പുകമഞ്ഞ് ചെറുക്കാനായി പരിസ്ഥിതിയെ മലിനമാക്കാത്ത  വൈദ്യുത വാഹനങ്ങൾക്കു ചൈന പ്രത്യേക ക്വോട്ട നിശ്ചയിക്കുന്നതിനു മുന്നോടിയായാണ് ഗീലി പുത്തൻ ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വിദേശ രാജ്യങ്ങളിലും വിൽപ്പനയ്ക്കുണ്ടാവുമെങ്കിലും പ്രധാനമായും ചൈനീസ് വിപണി ലക്ഷ്യമിട്ടാണു ജ്യോമെട്രിയുടെ വരവ്. വിവിധ വിഭാഗങ്ങളിലായി 2025നകം 10 വൈദ്യുത മോഡലുകൾ ‘ജ്യോമെട്രി’ ശ്രേണിയിൽ ലഭ്യമാക്കാനാണു ഗീലിയുടെ പദ്ധതി. അതിനിടെ ഈ ശ്രേണിയിലെ ആദ്യ മോഡലായ ജ്യോമെട്രി എയ്ക്ക് ആഗോളതലത്തിൽ 26,000 ഓർഡർ ലഭിച്ചതായും ഗീലി അവകാശപ്പെടുന്നുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഈ കാർ 500 കിലോമീറ്റർ(അഥവാ 310.69 മൈൽ) ഓടുമെന്നാണു ഗീലിയുടെ വാഗ്ദാനം.

ആഗോളതലത്തിൽ തന്നെ മുൻനിരയിലുള്ള ആദ്യ 10 വാഹന നിർമാണ ഗ്രൂപ്പുകൾക്കൊപ്പം ഇടം നേടുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് ‘ജ്യോമെട്രി’യുടെ വരവെന്ന് സെജിയാങ് ഗീലി ഹോൾഡിങ് ഗ്രൂപ് പ്രസിഡന്റ് ആൻ കോൺഗുയ് വെളിപ്പെടുത്തി. വൈദ്യുത കാറായ ‘സ്മാർടി’ന്റെ അടുത്ത തലമുറ ചൈനയിൽ നിർമിക്കാനായി പുതിയ സംയുക്ത സംരംഭം രൂപീകരിക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ഡെയ്മ്ലറും ഗീലിയുമായി കഴിഞ്ഞ മാസം കരാറിൽ ഒപ്പുവച്ചിരുന്നു. കൂടാതെ പുത്തൻ ഇന്ധനങ്ങളിൽ ഓടുന്ന പിക് അപ് ട്രക്കുകൾ പോലുള്ള  വാണിജ്യ വാഹനങ്ങൾക്കായി യുവാൻ ചെങ് ഓട്ടോ എന്ന പുതിയ യൂണിറ്റും ഗീലി സ്ഥാപിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com