ADVERTISEMENT

പുതിയ ഥാർ അടുത്ത വർഷം ആദ്യമെത്തും. വലുപ്പം കൂട്ടി കരുത്തനായാണ് വരവ്. 2020 ഫെബ്രുവരിയിൽ നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിലായിരിക്കും പുതിയ ഥാറിനെ കമ്പനി പ്രദർശിപ്പിക്കുക. നേരത്തെ പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഥാറിന്റെ ചിത്രങ്ങള്‍‌ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.‌

ക്ലാസിക് ലുക്ക് കൈവിടാതെ രാജ്യാന്തര വിപണിക്ക് ചേർന്ന ലുക്കിലായിരിക്കും പുതിയ ഥാർ എത്തുക. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പെനിൻഫെരീനയും സാങ്‍യോങും മഹീന്ദ്രയുടെ ഡിസൈൻ ടീമും ചേർന്നാണ് പുതിയ ഥാറിന്റെ രൂപകൽപ്പന. പുതിയ മോഡുലാർ പ്ലാറ്റ്ഫോമിലായിരിക്കും വാഹനം. സോഫ് ടോപ് കൂടാതെ ജീപ്പ് റാംഗ്ലറിലെ അനുസ്മരിപ്പിക്കുന്ന ഊരി മാറ്റാവുന്ന ഹാർഡ്ടോപ് മോഡലുമായി ഥാർ ലഭിക്കും.

ഥാരിന് നിലവിലെ വാഹനത്തെക്കാൾ വീതിയും നീളവും കൂടുതലായിരിക്കും. ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ എയർബാഗ്, എബിഎസ് എന്നിവയുമുണ്ടാകും. ബിഎസ് 6 നിലവാരമുണ്ടാകുന്ന ഥാറിൽ പെട്രോൾ എൻജിനുമുണ്ടാകും. നിലവിലെ എൻജിനു പകരം ബിഎസ് 6  2.2 എംഹോക്ക് എൻജിനായിരിക്കും ഥാറിൽ ഉൾപ്പെടുത്തുക. ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനത്തിന് ലക്ഷ്വറിയും ഓഫ് റോഡിങ് കരുത്തും ഒരുപോലെ നല്‍കാനാണ് ശ്രമിക്കുന്നത്. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറിലുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com