ADVERTISEMENT

ടൊയോട്ടയുടെ ലേബലിൽ പുറത്തിറങ്ങുന്ന ബലേനൊയ്ക്ക് രണ്ടു വകഭേദങ്ങളുണ്ടാകും. ഈ വർഷം ജൂണിൽ പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗ്ലാൻസ എന്നായിരിക്കും ടൊയോട്ട ബലേനൊയുടെ പേര് എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വകഭേദങ്ങളാവും പുതിയ കാറിനുണ്ടാകുക. 1.2 ലീറ്റർ പെട്രോൾ എൻജിന് മാനുവൽ, സിവിടി ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ടാകും.

ഇന്ത്യയിൽ ബാഡ്ജ് എൻജിനീയറിങ് നടപ്പാക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയും സുസുക്കിയുമായി ധാരണയായത് കഴിഞ്ഞ വർഷമാണ്. മാരുതി സുസുക്കിയുടെ ബലേനൊയും ബ്രെസയും ടൊയോട്ടയുടെ ആൾട്ടിസുമാണ് ഇപ്രകാരം എത്തുക. ആദ്യം ബലേനൊയും തുടർന്ന് ചെറു എസ്‌യുവിയായ ബ്രെസയുമെത്തും. ചെറു കാർ വിപണിയില്‍ ടൊയോട്ടയ്ക്ക് കൂടുതൽ സാന്നിധ്യമുറപ്പിക്കാൻ ഈ വാഹനങ്ങൾകൊണ്ടു സാധിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സാധാരണഗതിയിൽ വ്യാപാരനാമം മാത്രം മാറ്റി കാർ പുതിയ പേരിൽ വിൽപനയ്ക്കെത്തിക്കുന്ന ബാഡ്ജ് എൻജിനീയറിങ്ങിനു പകരം സമൂലമായ മാറ്റങ്ങളുമായിട്ടായിരിക്കും ബലേനൊ എത്തുക. രൂപകൽപനയിലെ പരിഷ്കാരങ്ങൾക്കു പുറമെ ഗ്രിൽ, ബംപർ, ലൈറ്റ് തുടങ്ങിയവയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

Image Source: behance.net

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com