ADVERTISEMENT

കേരള പൊലീസ് റോഡ് സുരക്ഷ അവബോധപ്രചരണത്തിനായി 2009ല്‍ അവതരിപ്പിച്ച പപ്പുസീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ കുട്ടികള്‍ക്കിടയിലേക്ക്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പപ്പുവിനെ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ അവതരിപ്പിക്കുന്നത്. മികച്ച റോഡ് സുരക്ഷാപ്രചരണത്തിന് രാജ്യാന്തര മീഡിയ സേഫ്റ്റി അവാര്‍ഡ് നേടിയിട്ടുള്ള ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കിയിട്ടുണ്ട്.

റോഡ് സെന്‍സ് പപ്പു എന്ന കഥാപാത്രത്തിലൂടെ കേരള പൊലീസ് നടത്തിയ ശുഭയാത്ര അവബോധ പ്രചരണത്തിലൂടെ റോഡപകടങ്ങളില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയാണ് പപ്പുവിന്റെ സൃഷ്ടാവ്. ചെറിയ കഥകളിലൂടെയും കവിതകളിലൂടെയും റോഡപകടം എന്ന മഹാദുരന്തത്തിന് തടയിടുക എന്നതാണ് പപ്പുസീബ്ര ആനിമേഷന്‍ ചിത്രത്തിലൂടെ പറയുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടി നേതൃത്വം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും പപ്പുവിനൊപ്പം റോഡ് സുരക്ഷ പ്രചരണത്തിനിറങ്ങുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് 7 മണിക്ക് മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ പപ്പുവിന്റെ ആദ്യ ആനിമേഷന്‍ ചിത്രം കാണാം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ആണ് പദ്ധതി നിലവില്‍ വരുന്നത്. അന്ന് ഐജിയായിരുന്ന ഡോ. ബി.സന്ധ്യ ഐ.പി.എസും ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഐപിഎസും ആണ് നന്ദന്‍പിള്ള സൃഷ്ടിച്ച കഥാപാത്രത്തിന് പപ്പു എന്ന പേരിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com