ADVERTISEMENT

ഇടത്തരം സ്പോർട് യൂട്ടിലിറ്റി വാഹന വിപണിയിലേക്ക് പുതിയ എസ്‌യുവിയുമായി സിട്രോൺ എത്തുന്നു. അടുത്ത വർഷം പുറത്തിറക്കുന്ന സി ഫൈവ് എയർക്രോസിന് പിന്നാലെ ഇന്ത്യയിൽ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനാണു സിട്രോണിന്റെ പദ്ധതി. തുടർന്നാവും നിലവിൽ വികസനഘട്ടത്തിലുള്ള ഇടത്തരം എസ്‌യുവിയുടെ ഇന്ത്യൻ അരങ്ങേറ്റം.

രാജ്യാന്തര വിപണികളിൽ വിൽപ്പനയ്ക്കുള്ള സി ഫോർ കാക്റ്റസ് ആധാരമാക്കിയാണ് സിട്രോണ്‍ ഈ പുതിയ എസ് യു വി വികസിപ്പിക്കുന്നത്. എങ്കിലും ഇന്ത്യയ്ക്കായി വികസിപ്പിക്കുന്ന മറ്റു മോഡലുകളെ പോലെ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ ആധിക്യത്തോടെയാവും ഈ എസ് യു വിയുടെയും വരവ്. ഒപ്പം ഇന്ത്യൻ വിപണിക്കായുള്ള പുതുകമളും പരിഷ്കാരങ്ങളുമൊക്കെ ഈ മോഡലിലും പ്രതീക്ഷിക്കാം. കോംപാക്ട് എസ്‌യുവിക്കു കരുത്തേകുന്ന അതേ എൻജിനുകളോടെയാവും ഈ ഇടത്തരം എസ്‌യുവിയുക്കും. പക്ഷേ ട്യൂണിങ്ങിലെ പരിഷ്കാരങ്ങൾ വഴി കൂടുതൽ കരുത്ത് കണ്ടെത്താൻ ശ്രമമുണ്ടാവുമെന്നു മാത്രം.

മിക്കവാറും 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നിവയാവും സിട്രോണ്‍ ശ്രേണിയുടെ എൻജിൻ സാധ്യതകൾ. 2023ൽ പ്രാബല്യത്തിലെത്തുന്ന റിയൽ വേൾഡ് ഡ്രൈവിങ് എമിഷൻ(ആർ ഡി ഇ) ടെസ്റ്റ് സമ്പ്രദായം മുൻനിർത്തി എൻജിനുകളിൽ സങ്കര ഇന്ധന സാങ്കേതികവിദ്യ ഇടംപിടിക്കാനും സാധ്യതയുണ്ട്. അതേസമയം സിട്രോനിൽ നിന്നുള്ള പോരാളിയെത്തുമ്പോഴേക്ക് ഹ്യുണ്ടേയ് ഇപ്പോഴത്തെ ക്രേറ്റയുടെ രണ്ടാം തലമുറയെ വിൽപ്പനയ്ക്കത്തിച്ചിട്ടുണ്ടാവും. ക്രേറ്റയ്ക്കു പുറമെ കിയയുടെ എസ്പിടുഐയും ബ്ലാക്ക്ബേഡ് എന്ന കോഡ് നാമത്തിൽ ടാറ്റ മോട്ടോഴ്സ് വികസിപ്പിക്കുന്ന പുത്തൻ എസ്‌യുവിയുമൊക്കെ അപ്പോഴേക്ക് വിൽപ്പനയിലുണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com