ADVERTISEMENT

ഇന്ത്യൻ വാഹന ലോകത്തിന് കമാൻഡർ എന്ന പേര് മറക്കാനാവില്ല. മഹീന്ദ്ര പുറത്തിറങ്ങിയ ഈ വാഹനം ഇന്നും ഇന്ത്യൻ നിരത്തുകളിൽ സജീവമാണ്. മഹീന്ദ്ര പുറത്തിറക്കിയ കമാൻഡറിന്റെ ഉത്പാദനം അവസാനിച്ചെങ്കിലും കമാൻഡർ വീണ്ടും ഇന്ത്യൻ നിരത്തിലേക്ക് എത്തിയേക്കും. ഇത്തവണ ജീപ്പ് തന്നെയാണ് കമാൻഡിന് പിന്നിൽ. ചൈനീസ് വിപണിയിൽ ഗ്രാൻഡ് കമാൻഡർ എന്ന പേരിൽ പുറത്തിറക്കുന്ന എസ്‍യുവി ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 

കോംപസിന്റെ സ്മോൾ വൈഡ് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന എസ്‌യുവി ജീപ്പ് 2017 ഷാങ്ഹായ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച യുന്റു കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോ‍ഡലാണ്. മോണോക്കോക് ബോഡിയായ എസ്‌യുവി 2021ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ടുവീൽ ഡ്രൈവ്, ഫോർ വീല്‍ മോഡലുകളിൽ കമാൻഡർ വിൽപ്പനയ്ക്കെത്തും. ചൈനയിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകും ഈ എൻജിൻ. 4873 എംഎം നീളവും 1892 എംഎം വീതിയും 1738 എംഎം പൊക്കവും 2800 എംഎം വീൽബെയ്സുമുണ്ട് പുതിയ വാഹനത്തിന്.

കോംപസിന് ലഭിച്ച സ്വീകാര്യത പുതിയ വാഹനങ്ങള്‍ പുറത്തിറക്കാൻ ജീപ്പിനെ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യയിലും കമാൻഡർ എന്ന പേരിൽ എത്താൻ സാധ്യത കുറവാണ്. 20 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ വില.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com