ADVERTISEMENT

ഇന്ത്യന്‍ വാഹന ലോകത്ത് വന്‍മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാനാണ് ഇലക്ട്രിക് എസ്് യു വി കോന എത്തുന്നത്. ഹ്യുണ്ടേയ്് യുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം അടുത്തമാസം ഒമ്പതിന് വിപണിയിലെത്തും. രാജ്യാന്തര വിപണിയിലുള്ള കോനയെ ഘടകങ്ങളായി ഇന്ത്യയില്‍ എത്തിച്ച് അംബസിള്‍ ചെയത് വില്‍പനയ്‌ക്കെത്തിക്കാനാണ് കമ്പനി പദ്ധതി. ഏകദേശം 20 മുതല്‍ 24 ലക്ഷം രൂപ വരെയായിരിക്കും വാഹന വില. രാജ്യത്ത് ഏറ്റവും അധികം റേഞ്ചുള്ള ഇലക്ട്രിക് എസ് യു വിയാകാനെത്തുന്ന കോനയെപ്പറ്റി കൂടുതല്‍ അറിയാം.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍

രാജ്യാന്തര വിപണികളില്‍ രണ്ടു വ്യത്യസ്ത റേഞ്ചിലുകളിലുള്ള കോന ഇ വിയാണ് വില്‍പനയ്ക്കുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ ഓടാന്‍ പ്രാപ്തിയുള്ള 39 കിലോവാട്ട് ബാറ്ററി പായ്ക്ക് സഹിതവും ഓരോ ചാര്‍ജിങ്ങിലും 482 കിലോമീറ്റര്‍ ഓടിക്കാവുന്ന 64 കിലോവാട്ട് ബാറ്ററി പായ്‌ക്കോടെയും. ഇന്ത്യയില്‍ 39 കിലോവാട്ട് പതിപ്പാവും ഹ്യുണ്ടേയ് ലഭ്യമാക്കുകയെന്നാണു സൂചന. 136 ബി എച്ച് പി കരുത്തും 395 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കും ഈ ഇലക്ട്രിക് മോട്ടര്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 9.7 സെക്കന്‍ഡ് മാത്രം വേണ്ട കോനയുടെ പരമാവധി വേഗം മണിക്കൂറില്‍ 155 കിലോമീറ്ററാണ്. 

ഫാസ്റ്റ് ചാര്‍ജര്‍

വെറും 54 മിനിറ്റില്‍ കാറിലെ ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് 80% ചാര്‍ജ് ചെയ്യാന്‍ പ്രാപ്തിയുള്ള 100 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാര്‍ജറും ഹ്യുണ്ടേയ് ലഭ്യമാക്കും. സാധാരണ എ സി സ്രോതസില്‍ നിന്നാണെങ്കില്‍ ആറു മണിക്കൂര്‍ 10 മിനിറ്റിലാണു ബാറ്ററി പൂര്‍ണതോതില്‍ ചാര്‍ജാവുക. 

അളവുകള്‍

രാജ്യാന്തര വിപണിയിലുള്ള കോനയുടെ അതേ അളവുകള്‍ തന്നെയാണ് ഇന്ത്യയിലെത്തുന്ന വാഹനത്തിനും. 4180 എംഎം നീളവും 1800 എംഎം വീതിയും 1570 എംഎം ഉയരവും 2600 എംഎം വീല്‍ബേസുമുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. തുടക്കത്തില്‍ വര്‍ഷം 500 ല്‍ അധികം വാഹനങ്ങള്‍ വില്‍ക്കാനവും ഹ്യുണ്ടേയ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com