ADVERTISEMENT

അപകടത്തിൽ പെട്ട് വാഹനങ്ങൾ ടോട്ടൽ ലോസ് ആയാൽ എന്തുചെയ്യും. അവ മാറ്റി പുതിയത് വാങ്ങും അല്ലേ? എന്നാല്‍ പൂർണ്ണമായും നശിച്ച വാഹനങ്ങള്‍ പുത്തൻ പുതിയതുപോലെ നന്നാക്കി എടുക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വിഡിയോ കാണാം. അപകടത്തിൽ തകർന്ന ബിഎംഡബ്ല്യു 7 സീരീസ് സെഡാനാണ് പുതിയതുപോലെ ആക്കിയെടുത്തത്.

അപകടത്തിൽ വാഹനത്തിന്റെ വലതുവശം ഒഴിച്ച് ബാക്കിഭാഗങ്ങള്‍ക്കെല്ലാം കേടുപാടുകൾ സംഭവിച്ചിരുന്നു. എൻജിൻ എടുത്ത് മാറ്റിയിട്ടാണ് വാഹനത്തെ നന്നാക്കാൻ തുടങ്ങിയത്. എൻജിൻബേ അടക്കം നശിച്ചിരുന്നു അതു നിവർത്തിയെടുക്കുന്നതും വിഡിയോയിൽ കാണാം. പ്ലാറ്റ്ഫോമും ബീമുകളുമടക്കം വളഞ്ഞുപോയ പാർട്ട്സുകൾ ഹൈഡ്രോളിക് ലിഫ്റ്റ് വെച്ച് നിവർത്തി എടുക്കുകയായിരുന്നു. പൂർണ്ണമായും നശിച്ച ഡോറുകള്‍ക്കും ബോഡി പാനലുകള്‍ക്കും പകരം പുതിയവ സ്ഥാപിച്ചു.

വാഹനം പുതിയതുപോലെ ആക്കിമാറ്റാൻ ഏകദേശം 27 ദിവസങ്ങളാണ് വേണ്ടി വന്നത്. ഇതിൽ 15 ദിവസം മെറ്റർ വർക്ക്സിനും 12 ദിവസം പെയിന്റ് പണികൾക്കും എടുത്തതായി വിഡിയോയിൽ പറയുന്നുണ്ട്. ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാനായ 750ഐയാണ് പൂർണ്ണമായും പുതിയതാക്കിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com