ADVERTISEMENT

ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ വിപണിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള സെഗ്‍മെന്റാണ് കോംപാക്റ്റ് സെ‍ഡാൻ. നാലു മീറ്റർ താഴെ നീളവും സെഡാനുകളുടെ രൂപവുമുള്ള ഈ സെഗ്‍മെന്റിൽ ഒന്നിനൊന്നു മികച്ച വാഹനങ്ങളാണുള്ളത്. ഡിസയറും അമേയ്സും ആസ്പെയറുമെല്ലാമുള്ള വിപണിയിലെ ഹ്യുണ്ടേയ്‌യുടെ പ്രതിനിധി എക്സെന്റാണ്. പുതിയ ഡിസയറും അമേയ്സുമെത്തിയതോടെ അൽപം പുറകോട്ടുപോയ എക്സെന്റ് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാനൊരുങ്ങുന്നു. അടുത്ത വർഷം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ എക്സെന്റിൽ നിന്ന് വളരെയധികം മാറ്റങ്ങളുമായിട്ടാകും പുതിയ കാർ എത്തുക. വീതിയും ഉയരവും കൂട്ടിയെത്തുന്ന എക്സെന്റിന് പുതിയ ഇന്റീരിയറുമായിരിക്കും. വെന്യുവിലൂടെ ഹ്യുണ്ടേയ് ഇന്ത്യയിൽ അവതരിപ്പിച്ച് ബ്ലൂലിങ്ക് ടെക്നോളജിയും എക്സെന്റിലും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ഹെക്സഗണൽ ഗ്രിൽ, വലിയ ടെയിൽ ലാംപ്, ഹെഡ്‌ലാംപ്, കൂടുതൽ സ്ഥല സൗകര്യമുള്ള അകത്തളം എന്നിവ പുതിയ വാഹനത്തിനുണ്ടാകും.

കാറിൽ ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലീറ്റർ കാപ്പ പെട്രോൾ, 1.2 ലീറ്റർ യു2 ഡീസൽ എൻജിനുകളാവും. മാനുവൽ, എഎംടി ഗിയർബോക്സുകളും പുതിയ എക്സെന്റിൽ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സിന് പകരമായിരിക്കും എഎംടി ഗിയർബോക്സ്. പുതിയ എക്സെന്റിൽ സ്ഥാനം പിടിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com