ADVERTISEMENT

പ്രിമീയം എംപിവി എക്സ്എൽ 6ന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് മാരുതി സുസുക്കി. ഉടൻ വിപണിയിലെത്തുന്ന പ്രീമിയം എംപിവിയുടെ രേഖാചിത്രങ്ങളാണ് മാരുതി ഇപ്പോൾ പുറത്തുവിട്ടത്. മൂന്നു നിരകളിലായി ആറുപേർക്ക് സഞ്ചരിക്കാൻ പറ്റുന്ന വാഹനം പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും വിൽപനയ്ക്കെത്തുക. ഓഗസ്റ്റ് 21ന് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങള്‍ വഴി നേരത്തെ പ്രചരിച്ചിരുന്നു.

സ്പോർട്ടിയറായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‍ലൈറ്റുകൾ, ബോഡി ക്ലാഡിങ്ങുകൾ തുടങ്ങി എസ്‌യുവി ചന്തം തോന്നിക്കാൻ വേണ്ട ഫീച്ചറുകളെല്ലാം പുതിയ വാഹനത്തിലുണ്ടാകും. പുതിയ വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഉയർന്ന വകഭേദത്തിന് സൺറൂഫ് അടക്കമുള്ള സംവിധാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

പൂർണമായും കറുപ്പിൽ കുളിച്ച പ്രീമിയം ഇന്റീരിയറായിരിക്കും. ഡാഷ്ബോർഡും സ്റ്റിയറിങ് വീലും പുതിയ എർട്ടിഗയിലേതുപോലെയാകും. മുന്നിലെ രണ്ടു നിരകളിൽ ക്യാപ്റ്റൻ സീറ്റുകളും പിന്നിൽ ബഞ്ച് സീറ്റും. കൂടാതെ മാരുതിയുടെ പുതിയ സ്മാർട്ട് പ്ലെ സ്റ്റുഡിയോ ഇൻഫോടൈൻമെന്റ് സിസ്റ്റവുമുണ്ടാകും. മാരുതിയുടെ പുതിയ 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കും വാഹനത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com